virtual atm to withdraw cash without atm or card
Virtual ATM: ഇന്ന് UPI വളരെ പ്രചാരം നേടിക്കഴിഞ്ഞു. എങ്കിലും ദൂരെയാത്രകളിലോ അടിയന്തര സാഹചര്യങ്ങളിലോ യുപിഐ പണിമുടക്കാറില്ലേ? ഇവിടെയാണ് Virtual ATM പ്രസക്തമാകുന്നത്.
Paymart India-യുടെ സ്ഥാപകനും സിഇഒയുമായ അമിത് നാരംഗ് വെർച്വൽ എടിഎം എന്ന സേവനത്തിന് തുടക്കമിട്ടിരുന്നു. ഒരു ഫിസിക്കൽ കാർഡിന്റെ ആവശ്യമില്ലാതെ ഓൺലൈനായി പണം പിൻവലിക്കാനുള്ള ഓപ്ഷനാണിത്. അതുപോലെ എടിഎം സന്ദർശിക്കാതെ നിങ്ങൾക്ക് അക്കൌണ്ടിൽ നിന്ന് പണം പിൻവലിക്കാം.
ടെക്നോളജി രംഗത്ത് ഒരുപക്ഷേ യുപിഐയേക്കാൾ വിപ്ലവമാകാൻ പോവുകയാണ് വെർച്വൽ എടിഎം. ഇതിനെ കുറിച്ച് വിശദമായി അറിയാൻ താൽപ്പര്യമുണ്ടോ? എങ്കിൽ തുടർന്ന് വായിക്കുക.
ഇപ്പോൾ നമ്മൾ മിക്കവരും യുപിഐ സേവനമായിരിക്കും അധികമായി ഉപയോഗിക്കുക അല്ലേ? യുപിഐയെ വിശ്വസിച്ച് പുറത്തേക്ക് പോകുമ്പോൾ പണം കൈയിൽ കരുതാനും മറന്നുപോകാറുണ്ടല്ലേ? നിങ്ങളുടെ കൈയിൽ ഈ സമയത്ത് ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉണ്ടായിരിക്കണമെന്നില്ല.
മാത്രമല്ല യാത്രകളിലും മറ്റും എടിഎം കൌണ്ടറുകൾ തപ്പി നടക്കുന്നതും കഷ്ടമാണ്. ഇങ്ങനെയുള്ള സമയത്ത് ചിലപ്പോൾ യുപിഐ പണിമുടക്കുകയോ നെറ്റ് വർക്ക് കിട്ടാതെ വരികയോ ചെയ്താൽ…
ഇവിടെയാണ് വെർച്വൽ എടിഎം സേവനം ഉപകരിക്കുന്നത്. ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഫിൻടെക് കമ്പനിയായ പേമാർട്ട് ഇന്ത്യ ഇങ്ങനെയൊരു ആശയമാണ് അവതരിപ്പിച്ചത്. എക്കണോമിക് ടൈംസ് ഇതിനെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നു. അത്യാധുനിക ടെക്നോളജി ഉപയോഗിച്ച് പണം പിൻവലിക്കുന്ന രീതി ഇങ്ങനെയാണ്…
ഒരു ഫിസിക്കൽ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് നിങ്ങളുടെ കീശയിൽ വേണമെന്നില്ല. അതുപോലെ പരമ്പരാഗത എടിഎം സന്ദർശിക്കാതെ തന്നെ പണം പിൻവലിക്കാൻ സാധിക്കും. അതായത് ഇതൊരു Cardless Cash Withdraw സംവിധാനമാണ്.
READ MORE: Amazon Prime, Netflix സൗജന്യം! വെറും 699 രൂപയ്ക്ക് Reliance Jio-യുടെ SUPER പ്ലാൻ
എന്നാൽ കേരളത്തിൽ ഈ സേവനം ഇതുവരെയും സാധിച്ചിട്ടില്ല. ചണ്ഡീഗഡ്, ഡൽഹി, ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നിവ ഉൾപ്പെടുന്ന തെരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് നിലവിൽ സേവനമുള്ളത്. 2024 മെയ് മാസത്തോടെ രാജ്യവ്യാപകമായി വെർച്വൽ എടിഎം സേവനം വ്യാപിപ്പിച്ചേക്കും.