ബോക്സ് ഓഫീസിൽ വിക്രം വേട്ട ;OTT കൂടാതെ കളക്ഷൻ നോക്കാം
ബോക്സ് ഓഫീസിൽ കോടികൾ കൊയ്ത്തു ഉലക നായകന്റെ വിക്രം
100 കോടിയ്ക്ക് മുകളിൽ ബോക്സ് ഓഫീസ് ചരിത്രം കുറിച്ചിരിക്കുന്നു
ജൂൺ 3നു ലോകമെമ്പാടുമുള്ള 5000 സ്‌ക്രീനുകൾക്ക് മുകളിൽ റിലീസ് ചെയ്തിരുന്ന സിനിമ ആയിരുന്നു കമൽ ഹസ്സൻ നായകനായി എത്തിയ വിക്രം എന്ന സിനിമ .കേരളത്തിലും ഏകദേശം 500 സ്‌ക്രീനുകളിൽ ഈ സിനിമ എത്തിയിരുന്നു .ഇപ്പോൾ മികച്ച അഭിപ്രായത്തോട് മുന്നേറുകയാണ് വിക്രം എന്ന സിനിമ .മാസ്റ്റർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമകൂടിയാണ് വിക്രം എന്ന സിനിമ .ഇപ്പോൾ ബോക്സ് ഓഫീസിലും മുന്നേറുകയാണ് ഈ ചിത്രം .
Surveyഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രം കഴിഞ്ഞ മൂന്നു ദിവസ്സങ്ങൾ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നു എന്നാണ് .കമൽ ഹസ്സൻ തന്നെയാണ് വിക്രം എന്ന സിനിമയുടെ നിർമ്മാണവും നിർവഹിച്ചിരിക്കുന്നത് .അതുപോലെ തന്നെ ഈ സിനിമയുടെ OTT സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ആണ് .
KGF 2 ഇപ്പോൾ എല്ലാ പ്രൈം മെമ്പറുകൾക്കും കാണാവുന്നതാണ്
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് KGF 2 എന്ന സിനിമ .ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്നും ഈ സിനിമ 1000 കോടിയ്ക്ക് മുകളിൽ ഇതുവരെ കളക്റ്റ് ചെയ്തിരിക്കുന്നു . KGF ആദ്യ പാർട്ടിന് കിട്ടിയതിനേക്കാൾ വലിയ സ്വീകാര്യതയാണ് ഇപ്പോൾ പുറത്തിറങ്ങിയ KGF 2 പാർട്ടിന് ലഭിച്ചിരുന്നത് .കേരളത്തിൽ നിന്നും ഈ സിനിമ മികച്ച കളക്ഷൻ നേടിയിരുന്നു .
എന്നാൽ ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് ആമസോൺ പ്രൈം ആയിരുന്നു .ആദ്യ പാർട്ടിന്റെ OTT അവകാശവും നേടിയിരുന്നത് ആമസോൺ പ്രൈം ആയിരുന്നു .നേരത്തെ ഈ സിനിമ 199 രൂപയുടെ റെന്റൽ വഴി ആയിരുന്നു കാണുവാൻ സാധിച്ചിരുന്നത് .എന്നാൽ ഇപ്പോൾ എല്ലാ ആമസോൺ പ്രൈം മെമ്പറുകൾക്കും ഇത് കാണുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
