Latest in OTT: ദി ഫാമിലി മാൻ സംവിധായകരുടെ പുതിയ വെബ് സീരീസ് Amazon Primeൽ

HIGHLIGHTS

ആമസോൺ പ്രൈമിൽ പുതിയ വെബ് സീരീസ്

ദി ഫാമിലി മാൻ സംവിധായകരുടെ വെബ് സീരീസാണ് റിലീസിന് എത്തുന്നത്

ഫർസിയിൽ ഷാഹിദ് കപൂറിനൊപ്പം മക്കൾ സെൽവനും പ്രധാന വേഷം ചെയ്യുന്നു

Latest in OTT: ദി ഫാമിലി മാൻ സംവിധായകരുടെ പുതിയ വെബ് സീരീസ് Amazon Primeൽ

തമിഴകത്തിന് മാത്രമല്ല, നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ജനപ്രിയ താരമായി മാറിയിരിക്കുകയാണ് മക്കൾ സെൽവൻ വിജയ് സേതുപതി (Vijay Sethupathi). അതിനാൽ തന്നെ താരത്തിന്റെ വളർച്ച ഇപ്പോൾ തെന്നിന്ത്യയും കടന്ന് ബോളിവുഡിലും എത്തി. ഹിന്ദി ചലച്ചിത്രതാരം ഷാഹിദ് കപൂറിനൊപ്പം (Shahid Kapoor) വിജയ് സേതുപതിയും ഒന്നിക്കുന്ന പുതിയ വെബ് സീരീസാണ് ഫർസി. ഷാഹിദ് കപൂറിന്റെ ആദ്യ വെബ് സീരീസ് കൂടിയായ ഫർസി (Farzi)യുടെ റിലീസ് വിശേഷങ്ങളാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തിവിട്ടിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

ഫര്‍സി എന്ന ആക്ഷന്‍ ത്രില്ലര്‍ വെബ് സീരീസ് ആമസോണ്‍ പ്രൈം വീഡിയോയിലാണ് പ്രദർശനത്തിന് എത്തുന്നത്. സീരീസ് ഫെബ്രുവരി 10ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. 

ഫർസിയുടെ അണിയറ വിശേഷങ്ങൾ

മനോജ് ബാജ്പേയി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആമസോൺ പ്രൈമിലെ ദി ഫാമിലി മാൻ എന്ന ഹിറ്റ് വെബ് സീരീസിന്റെ സംവിധായകരായ രാജ് ആൻഡ് ഡികെയാണ് ഫർസിയും ഒരുക്കിയിരിക്കുന്നത്. റാഷി ഖന്ന, കെ കെ മേനോൻ, ഭുവൻ അരോറ, റെജിന കസാൻഡ്ര എന്നിവരും സീരീസിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

ഒടുവിൽ പുറത്തിറങ്ങിയ ജഴ്സി എന്ന ചിത്രം പരാജയപ്പെട്ടതിനെ തുടർന്ന് ഒരു ഇടവേളയ്ക്ക് ശേഷമാണ് ഷാഹിദ് കപൂർ വീണ്ടും സ്ക്രീനിൽ എത്തുന്നത്. അതിനാൽ തന്നെ ഈ ആമസോൺ വെബ് സീരീസ് താരത്തിന്റെ തിരിച്ചുവരവായിരിക്കും എന്ന് ആരാധകരും പ്രതീക്ഷിക്കുന്നു.

പണക്കാരനാകാന്‍ ആഗ്രഹിക്കുന്ന സണ്ണി എന്ന ആർട്ടിസ്റ്റായാണ് ഷാഹിദ് കപൂര്‍ സീരീസിൽ എത്തുന്നത്. കള്ളനോട്ട് നിർമിക്കുന്നതിനുള്ള സണ്ണിയുടെ പ്രയത്നവും, ഇത് തടയാന്‍ ശ്രമിക്കുന്ന വിജയ് സേതുപതിയുടെ മൈക്കിള്‍ എന്ന ടാസ്‌ക് ഫോഴ്‌സ് ഓഫീസറെയും ചുറ്റിപ്പറ്റിയാണ് കഥ.  രാജ്, ഡികെ എന്നിവർക്കൊപ്പം സീത ആർ മേനോനും, സുമൻ കുമാറും സിരീസിന്റെ രചനയിൽ ഭാഗമാകുന്നു. ഡി2ആർ ഫിലിംസിന്റെ ബാനറിൽ രാജും ഡികെയും ചേർന്നാണ് Farzi നിർമിക്കുന്നത്. സീരീസിന്റെ ട്രെയിലർ ഇതിനോടകം മികച്ച പ്രതികരണം നേടിക്കഴിഞ്ഞു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo