vande bharat ticket booking online
ഇന്ത്യൻ റെയിൽവേ രംഗത്തെ സുപ്രധാന അപ്ഗ്രേഡായിരുന്നു Vande Bharat ട്രെയിൻ. ഇന്ന് മുതൽ സ്ലീപ്പർ വന്ദേ ഭാരത് ട്രെയിനുകൾക്കും പച്ചക്കൊടിയായി. കൂടുതൽ മികച്ച സൌകര്യങ്ങളും, കോ പൈലറ്റിനോട് അത്യാവശ്യഘട്ടങ്ങളിൽ സംവദിക്കാനുമായുള്ള സംവിധാനങ്ങൾ ഇവയിലുണ്ട്. ഉറക്കത്തിനിടെ ഷേക്ക് ഇല്ലാതെ യാത്ര ചെയ്യാൻ സ്ലീപ്പർ വന്ദേ ഭാരത് ട്രെയിനുകളിൽ സാധിക്കും.
കേരളത്തിൽ സ്ലീപ്പർ വന്ദേഭാരത് എത്താൻ ഇനിയും കുറച്ചുനാൾ കാത്തിരിക്കേണ്ടി വന്നേക്കാം. നാട്ടിലേക്കുള്ള യാത്ര പ്ലാൻ ചെയ്യുന്നവരോ, പുതുവർഷം യാത്ര ചെയ്യുന്നവരോ ആണെങ്കിൽ വന്ദേ ഭാരത് ട്രെയിൻ പരിഗണിക്കാമല്ലോ!
ഇപ്പോൾ ബെംഗളൂരു, ചെന്നൈ, പോലുള്ള നഗരങ്ങളിലേക്ക് സിറ്റിങ് വന്ദേ ഭാരത് ട്രെയിനുകൾ ലഭ്യമാണ്. എന്നാൽ എങ്ങനെയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതെന്നാകും നിങ്ങളുടെ കൺഫ്യൂഷൻ. സ്മാർട്ട് ഫോണിലൂടെ വളരെ ഈസിയായി Ticket Booking നടത്താം. നിങ്ങൾ ചെയ്യേണ്ടതെന്തെന്ന് നോക്കാം.
Also Read: 900W Premium Dolby Home Theatre System ഇത്രയും വിലക്കുറവിൽ ഇതുവരെ കിട്ടിയിട്ടില്ല!
വന്ദേ ഭാരത് ടിക്കറ്റ് ഓൺലൈൻ ബുക്കിങ്ങിന് പല തരത്തിലുളള ഓപ്ഷനുകളുണ്ട്. ഇന്ന് സൈബർ കുറ്റകൃത്യങ്ങൾ ഒളിച്ചിരിക്കുന്ന നിരവധി അപകട സൈറ്റുകളുള്ളതിനാൽ സൂക്ഷിച്ച് വേണം ബുക്കിങ് നടത്തേണ്ടത്. എന്നുവച്ചാൽ ഔദ്യോഗിക വെബ്സൈറ്റുകളെയു ആപ്ലിക്കേഷനുകളെയും മാത്രം ഇതിനായി ആശ്രയിക്കുക.
വന്ദേ ഭാരത് ടിക്കറ്റ് ബുക്ക് ചെയ്യാൻ, ഐഐർസിടിസി വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് ഉപയോഗിക്കാം. റെഡ്റെയിൽ/പേടിഎം പോലുള്ള മറ്റ് യാത്രാ ആപ്പുകളും ഉപയോഗിക്കാവുന്നതാണ്.
ഇങ്ങനെ അനായാസം ഓൺലൈൻ ബുക്കിങ് ഏജൻസി സഹായമില്ലാതെ നടത്താവുന്നതാണ്. വെബ്സെറ്റിലൂടെയും IRCTC റെയിൽ കണകറ്റ് എന്ന ആപ്പിലൂടെയും ഇതുപോലെ ബുക്കിങ് ചെയ്യാനാകും.
വന്ദേഭാരത് ബുക്കിങ് ചെയ്യുമ്പോൾ ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് വരെ Confirmed Ticket ബുക്ക് ചെയ്യാൻ കഴിയും. യാത്രകൾ പെട്ടെന്ന് ചെയ്യേണ്ടവർക്ക്, ഇത് മികച്ച ഓപ്ഷനാണ്.
വന്ദേ ഭാരത് ഓൺലൈൻ ബുക്കിംഗിന് വേറെയും ഓപ്ഷനുകളുണ്ട്. Paytm Travel ആപ്ലിക്കേഷൻ വഴിയും ഫോണിലൂടെ ടിക്കറ്റെടുക്കാം. റെഡ്ബസ്, മെക്ക് മൈ ട്രിപ്പ് പോലുള്ള ബുക്കിങ് സൈറ്റുകളും redRail ആപ്ലിക്കേഷനും വിശ്വസനീയമായ സ്രോതസ്സുകളാണ്.