ഫെബ്രുവരിയിൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) വഴിയുള്ള പണമിടപാടുകൾ കുറഞ്ഞതായി റിപ്പോർട്ട്. എന്നാൽ, ഫെബ്രുവരിയിൽ 28 ദിവസങ്ങൾ മാത്രമുണ്ടായിരുന്നതിനാലാണ് യുപിഐ ഇടപാടുകളിൽ കുറവ് വരാൻ കാരണമെന്ന് പറയുന്നു.
മുൻ വർഷം കണ്ടതുപോലെ ഫെബ്രുവരിയിൽ ഇടപാടുകളുടെ എണ്ണവും അവയുടെ മൂല്യവും കുറയുന്നത് സാധാരണമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
എന്നാൽ മറ്റ് കാലയളവുകളിലെ ഇടപാടുകൾ ഭേദപ്പെട്ടതാണെന്നാണ് റിപ്പോർട്ടുകൾ. പ്രതിദിന ശരാശരി ഇടപാടുകളിൽ 3.8 ശതമാനം വർധനയും, അവയുടെ മൊത്തത്തിലുള്ള മൂല്യത്തിൽ 5.4 ശതമാനം വർധനവും ഉണ്ടായതായി കണക്കാക്കുന്നു.
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) കണക്കുകൾ പ്രകാരം, യുപിഐ ഇടപാടുകൾ ജനുവരിയിലെ 12.98 ലക്ഷം കോടി രൂപയിൽ നിന്ന് ഫെബ്രുവരിയിൽ 4.8 ശതമാനം പ്രതിമാസ (MoM) കുറഞ്ഞ് 12.36 ലക്ഷം കോടി രൂപയായി. UPI ഇടപാടുകളുടെ ആകെ അളവും 6.2 ശതമാനം കുറഞ്ഞ് 753.47 കോടിയായി.
അതേ സമയം, പേടിഎം അടുത്തിടെ ആരംഭിച്ച യുപിഐ ലൈറ്റ് വളരെ ജനപ്രീയമാവുകയാണ്.യുപിഐ പിൻ നൽകാതെ തന്നെ ഇടപാടുകൾ നടത്താമെന്നതും ചെറിയ ഇടപാടുകൾക്ക് യുപിഐ ലൈറ്റ് വളരെ നല്ലതാണെന്നതുമാണ് ഇതിന്റെ പ്രധാന സവിശേഷത.
കൂടുതൽ ടെക്നോളജി വാർത്തകൾക്കും, ഉൽപ്പന്ന റിവ്യൂകൾക്കും, സയൻസ്-ടെക് ഫീച്ചറുകൾക്കും, അപ് ഡേറ്റുകൾക്കുമായി Digit.in ഫോളോ ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ Google News പേജ് സന്ദർശിക്കുക.