വിക്രം സിനിമയുടെ OTT റിലീസ് ഒഫീഷ്യൽ തീയതി പുറത്തുവിട്ടു

HIGHLIGHTS

വിക്രം സിനിമയുടെ OTT റിലീസ് ഒഫീഷ്യൽ തീയതി പുറത്തുവിട്ടു

ജൂലൈ 8 നു ചിത്രം OTT യിൽ റിലീസ്സ് ചെയ്യുന്നതാണ്

വിക്രം സിനിമയുടെ OTT റിലീസ് ഒഫീഷ്യൽ തീയതി പുറത്തുവിട്ടു

ജൂൺ 3നു ലോകമെമ്പാടുമുള്ള 5000 സ്‌ക്രീനുകൾക്ക് മുകളിൽ റിലീസ് ചെയ്തിരുന്ന സിനിമ ആയിരുന്നു കമൽ ഹസ്സൻ നായകനായി എത്തിയ വിക്രം എന്ന സിനിമ .കേരളത്തിലും ഏകദേശം 500 സ്‌ക്രീനുകളിൽ ഈ സിനിമ എത്തിയിരുന്നു .മാസ്റ്റർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമകൂടിയാണ് വിക്രം എന്ന സിനിമ .ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്നും മികച്ച കളക്ഷൻ ആയിരുന്നു ചിത്രം നേടിയിരുന്നത് .

Digit.in Survey
✅ Thank you for completing the survey!

കമൽ ഹസ്സൻ തന്നെയാണ് വിക്രം എന്ന സിനിമയുടെ നിർമ്മാണവും നിർവഹിച്ചിരിക്കുന്നത് .അതുപോലെ തന്നെ ഈ സിനിമയുടെ OTT സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ആണ് .ഭീമമായ തുകയ്ക്ക് ആണ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വിക്രം സ്വന്തമാക്കിയിരുന്നു.ഇപ്പോൾ ഇതാ വിക്രം സിനിമയുടെ OTT റിലീസ് തീയതി ഒഫീഷ്യൽ ആയി തന്നെ അറിയിച്ചിരിക്കുന്നു .

ജൂലൈ 8 നു ഈ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ OTT റിലീസ് ചെയ്യുന്നതാണ് .ചിത്രത്തിന് കേരളത്തിൽ നിന്നും മികച്ച ബോക്സ് ഓഫീസ് കളക്ഷനുകൾ ആണ് ലഭിച്ചിരുന്നത് .അതുപോലെ തന്നെ തമിഴ് നാട്ടിൽ നിലവിലും ഈ ചിത്രം തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo