അജഗജാന്തരത്തിനു ശേഷം ഇതാ ആന്റണിയുടെ ചിത്രം OTTയിൽ ?

HIGHLIGHTS

മലയാളത്തിൽ പുതിയ OTT റിലീസുകൾ എത്തുന്നു

ഏപ്രിൽ മാസ്സത്തിൽ പുതിയ റിലീസുകൾ പ്രതീക്ഷിക്കാം

അജഗജാന്തരത്തിനു ശേഷം ഇതാ ആന്റണിയുടെ ചിത്രം OTTയിൽ ?

അജഗജാന്തരം എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം മലയാളത്തിന്റെ യുവനിരയിലെ സ്റ്റാർ ആന്റണി വർഗ്ഗീസ് നായകനായി അഭിനയിക്കുന്ന ചിത്രമാണ് ഇന്നലെ വരെ .ആന്റണിയെ കൂടാതെ ആസിഫ് അലിയും ഇതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് .വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമകൂടിയാണ് ഇത് .

Digit.in Survey
✅ Thank you for completing the survey!

റെബ മോണിക്ക ജോൺ കൂടാതെ നിമിഷ എന്നിവർ ഇതിൽ മറ്റു ശ്രദ്ധേയമായ കഥാപാത്രത്തിൽ എത്തുന്നുണ്ട് .എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സിനിമ നേരിട്ട് OTT യിൽ എത്തുന്നു എന്നതാണ് .ഏപ്രിൽ മാസ്സത്തിൽ തന്നെ ഈ സിനിമ OTT യിൽ പ്രതീക്ഷിക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .എന്നാൽ ഒഫീഷ്യൽ ആയി ഇതുവരെ വിവരങ്ങൾ ലഭിച്ചട്ടില്ല .

ഇപ്പോൾ ആമസോൺ പ്രൈംമിൽ കാണാവുന്ന ചിത്രങ്ങൾ 

പുതിയ OTT റിലീസുകൾ ഈ മാസ്സം ഉണ്ട് .മലയാളത്തിൽ നിന്നും ,തമിഴിൽ നിന്നും അതുപോലെ തന്നെ പാൻ ഇന്ത്യൻ റിലീസ് സിനിമകളും ഈ കൂട്ടത്തിൽ ഉണ്ട് .അത്തരത്തിൽ ഏപ്രിൽ 1 നു OTT യിൽ എത്തുന്ന ഒരു സിനിമയാണ് Prabhas നായകനായി ഈ മാസ്സം എത്തിയ Radhe Shyam എന്ന സിനിമ .

300 കോടിയ്ക്ക് മുകളിൽ ബഡ്ജറ്റിൽ പുറത്തിറക്കിയ ഈ സിനിമ ബോക്സ് ഓഫിസിൽ ഒരു പരാജയം ആയിരുന്നു .ഏപ്രിൽ 1 നു ആമസോൺ പ്രൈം വഴി കാണുവാൻ സാധിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile