തലപതി വിജയുടെ മാസ്സ് ഹിറ്റ് ബീസ്റ്റ് OTT യിൽ ഇതാ എത്തുന്നു

HIGHLIGHTS

വിജയ്‌യുടെ പുതിയ ചിത്രം ഇതാ OTT യിൽ ഇതാ എത്തുന്നു

നെറ്റ്ഫ്ലിക്സ് കൂടാതെ സൺ നെക്സ്റ്റിൽ ബീസ്റ്റ് എത്തുന്നതാണ്

തലപതി വിജയുടെ മാസ്സ് ഹിറ്റ് ബീസ്റ്റ് OTT യിൽ ഇതാ എത്തുന്നു

ഏപ്രിൽ 13 നു തിയറ്ററുകളിൽ പുറത്തിറങ്ങിയ വിജയ് ചിത്രമായിരുന്നു ബീസ്റ്റ് .ഡോക്ടർ എന്ന സിനിമയ്ക്ക് ശേഷം നെൽസൺ സംവിധാനം ചെയ്ത സിനിമകൂടിയായിരുന്നു ഇത് .എന്നാൽ തിയറ്ററുകളിൽ നിന്നും സമ്മിശ്ര പ്രതികരണം ആയിരുന്നു ഈ സിനിമയ്ക്ക് ലഭിച്ചിരുന്നത് .ട്രെയിലർ പുറത്തിറങ്ങിയപ്പോൾ കണ്ട ആവേശം സിനിമ തിയറ്ററിൽ കണ്ടിരുന്നില്ല .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ബോക്സ് ഓഫീസിൽ ഈ സിനിമ മികച്ച വിജയം തന്നെയാണ് കൈവരിച്ചിരുന്നത് .ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രം 200 കോടിയ്ക്ക് അടുത്ത് ബോക്സ് ഓഫീസിൽ എത്തിക്കൊണ്ടിരുന്നു എന്നാണ് സൂചനകൾ .എന്നാൽ ഈ ചിത്രം ഇപ്പോൾ OTT യിൽ എത്തുന്നു എന്ന വിവരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു .

ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ബീസ്റ്റ് എന്ന സിനിമ മെയ് 11 നു OTT യിൽ പ്രദർശനത്തിന് എത്തും എന്നാണ് .മെയ് 11 നു സ്‌ട്രീമിംഗ്‌ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് കൂടാതെ സൺ നെക്സ്റ്റ് വഴി എത്തുന്നു എന്ന സൂചനകൾ ലഭിച്ചിരിക്കുന്നു .എന്നാൽ ചിത്രം ഇപ്പോൾ തമിഴ് നാട്ടിൽ മികച്ച കളക്ഷനോടെ മുന്നേറുകയാണ് .

അതുപോലെ തന്നെ മെയ് മാസ്സത്തിൽ മറ്റു പുതിയ മലയാളം കൂടാതെ തമിഴ് OTT റിലീസുകളും ഉണ്ടാകും .അതിൽ എടുത്തുപറയേണ്ട ഒന്നാണ് മെഗാ സ്റ്റാർ മമൂട്ടി നായകനായി എത്തുന്ന പുഴു എന്ന സിനിമ.മെയ് മാസ്സത്തിൽ OTT യിൽ എത്തുന്ന ഒരു സിനിമ കൂടിയാണ് ഇത് .

Experienced Social Media And Content Marketing Specialist View Full Profile