ആറാടാൻ ലാലേട്ടന്റെ ആറാട്ട് OTT യിൽ ഇതാ എത്തുന്നു

HIGHLIGHTS

ഇനി OTT യിൽ വരാനിരിക്കുന്ന പുതിയ സിനിമകൾ

അതിൽ ലാലേട്ടന്റെ ആറാട്ട് ആണ് ഏറെ കാത്തിരിക്കുന്നത്

ആറാടാൻ ലാലേട്ടന്റെ ആറാട്ട് OTT യിൽ ഇതാ എത്തുന്നു

ഈ വർഷത്തെ മറ്റൊരു സൂപ്പർ ഹിറ്റ് സിനിമയാണ് ലാലേട്ടന്റെ ആറാട്ട് എന്ന സിനിമ .ബോക്സ് ഓഫീസിൽ നിന്നും മികച്ച കളക്ഷൻ ആണ് ഈ സിനിമയ്ക്ക് ലഭിച്ചിരുന്നത് .ആദ്യ ആഴ്ചയിൽ തന്നെ ഏകദേശം 17 കോടിയ്ക്ക് മുകളിൽ കളക്ഷൻ ഈ സിനിമയ്ക്ക് നേടുവാൻ സാധിച്ചിരുന്നു .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ഈ സിനിമ OTT യിൽ എന്നാണ് വരുന്നത് എന്നതിനെക്കുറിച്ചും ചില സൂചനകൾ ലഭിച്ചിരിക്കുന്നു .രണ്ടു തീയതികളാണ്  ഇപ്പോൾ കേൾക്കുന്നത് .ഒന്ന് മാർച്ച് 18 അടുത്ത ഏപ്രിൽ 15 വിഷുവിനു ആമസോൺ പ്രൈം വഴി ഇത് OTT റിലീസ് ചെയ്യും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .എന്നാൽ ഒഫീഷ്യൽ കൺഫർമേഷൻ ഇതുവരെ എത്തിയിട്ടില്ല .

ഇപ്പോൾ എത്തിയിരിക്കുന്ന രണ്ടു പുതിയ OTT സിനിമകൾ നോക്കാം

മാർച്ച് മാസ്സത്തിൽ ഒരുപാടു പുതിയ സിനിമകൾ OTTയിൽ എത്തുന്നുണ്ട് .അതിൽ എടുത്തുപറയേണ്ട മറ്റൊരു  സിനിമയാണ് ധനുഷിന്റെ മാരൻ എന്ന സിനിമ .ധനുഷ് നായകനായി അഭിനയിക്കുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കാർത്തിക്ക് നരേൻ ആണ് . 

ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ആണ് .ഈ സിനിമ ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണുവാൻ സാധിക്കുന്നതാണ് .അടുത്തതായി പറയേണ്ടത് മറ്റൊരു തമിഴ് സിനിമയാണ് .

ഈ വർഷത്തെ മറ്റൊരു ഹിറ്റ് സിനിമയാണ് വിഷ്ണു വിശാൽ നായകനായി അഭിനയിച്ച FIR എന്ന സിനിമ .ഇപ്പോൾ ആമസോൺ പ്രൈം വഴി നിങ്ങൾക്ക് ഈ സിനിമയും കാണുവാൻ സാധിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile