മലയാളത്തിൽ നേരിട്ട് OTT യിൽ എത്തുന്ന സൂപ്പർ സ്റ്റാർസ് സിനിമകൾ
മലയാളത്തിൽ നിന്നും പുതിയ OTT റിലീസുകൾ എത്തുന്നു
മോഹൻ ലാൽ കൂടാതെ മമ്മൂട്ടിയുടെ ചിത്രങ്ങളാണ് എത്തുന്നത്
മെയ് മാസ്സത്തിൽ OTT യിൽ പ്രതീക്ഷിക്കുന്ന ഒരു ചിത്രംമാണ് 12th Man എന്ന സിനിമ .മലയാളത്തിന്റെ കംപ്ലീറ്റ് ആക്റ്റർ മോഹൻ ലാൽ നായകനായി എത്തുന്ന ഒരു ചിത്രമാണിത് .ദൃശ്യം 2 എന്ന ചിത്രത്തിന് ശേഷം ജിത്തു ജോസഫ് വീണ്ടും മോഹൻ ലാലിനെ നായകനാക്കി പുറത്തിറക്കുന്ന ചിത്രം കൂടിയാണിത് .
Surveyഎന്നാൽ പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന 12th Man എന്ന സിനിമയുടെ ടീസറുകൾ ഇതാ എത്തിയിരിക്കുന്നു .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് ചിത്രം നേരിട്ട് എത്തുക.ചിത്രത്തിന്റെ ടീസറുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ മികച്ച വരവേൽപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് .
ഭീഷ്മ പർവ്വം എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയുടെ രണ്ടു ചിത്രങ്ങൾ മെയ് മാസ്സത്തിൽ റിലീസ് ചെയ്യുന്നുണ്ട് .എക്കാലെത്തെയും സൂപ്പർ ഹിറ്റ് പാർട്ടുകളായ CBI യുടെ ഏറ്റവും പുതിയ പാർട്ട് സിബിഐ പാർട്ട് 5 ദി ബ്രെയിൻ എന്ന സിനിമയാണ് മെയ് ആദ്യം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത് .എന്നാൽ മെയ് മാസ്സത്തിൽ തന്നെ പുഴു എന്ന സിനിമയും എത്തുന്നതാണ് .
പുഴു എന്ന സിനിമ OTT യിൽ ആണ് റിലീസ് ചെയ്യുന്നത് എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്ന കാര്യമായിരുന്നു .എന്നാൽ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രാകാരം ഈ സിനിമ മെയ് 13 നു OTT യിൽ റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ .sonylivindia യിൽ ആണ് പുഴു റിലീസ് ചെയ്യുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
