Cyber Attack: Under Armour ഫിറ്റ്നെസ് വിയറിന്റെ 720 ദശലക്ഷം കസ്റ്റമേഴ്സിന് പണിയായോ?

Updated on 23-Jan-2026

Under Armour ഫിറ്റ്നെസ് വിയറിന് മേൽ Cyber Attack സംഭവിച്ചതായി വാർത്ത. 2025 നവംബറിലാണ് ഡാറ്റ ലംഘനം നടന്നതായി റിപ്പോർട്ട് പറയുന്നത്. ഹാക്കർ ഫോറത്തിൽ ദശലക്ഷക്കണക്കിന് ഉപഭോക്തൃ രേഖകൾ പോസ്റ്റ് ചെയ്തതിനെ തടർന്ന്, ഡാറ്റാ ലംഘനമുണ്ടായതായി പറയുന്നു. ഇക്കാര്യം ഫിറ്റ്നെസ് വിയർ കമ്പനി അണ്ടർ ആർമർ പരിശോധിച്ചുവരികയാണ്.

Under Armour Cyber Attack

ഡാറ്റ ചോർത്തിയത് നവംബർ മാസത്തിലാണ്. 720 ദശലക്ഷത്തിലധികം കസ്റ്റമേഴ്സിന്റെ ഡാറ്റ ചോർത്തിയതായി എവറസ്റ്റ് റാൻസംവെയർ സംഘം അവകാശപ്പെടുന്നു. ഡാറ്റ ലംഘനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് മാത്രമല്ല ഡാർക്ക് വെബ് ലീക്ക് സൈറ്റിൽ ഈ വിവരങ്ങൾ പോസ്റ്റ് ചെയ്തെന്നും അവർ പറയുന്നു.

2025 നവംബറിൽ കമ്പനിയുടെ 343 ജിബി ഡാറ്റ മോഷ്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ജനുവരി 21 ന് ഒരു ജനപ്രിയ ഹാക്കിംഗ് ഫോറത്തിൽ പരസ്യമായി പ്രസിദ്ധീകരിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 72 ദശലക്ഷം ആളുകളുടെ ഇമെയിൽ വിലാസങ്ങളും മറ്റും ഇതിൽ പോസ്റ്റ് ചെയ്തെന്നാണ് വിവരം. ഇക്കാര്യം ഹാവ് ഐ ബീൻ പവ്നെഡ് റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

ആളുകളുടെ പേരുകൾ, ജനനത്തീയതി, ലിംഗഭേദം, ഭൂമിശാസ്ത്രപരമായ സ്ഥലങ്ങൾ തുടങ്ങിയ വിവരങ്ങളും മറ്റും അടങ്ങിയിട്ടുണ്ട്. മുമ്പ് വമ്പൻ സൈറ്റുകളെ ഹാക്ക് ചെയ്ത ടീമാണ് എവറെസ്റ്റ് റാൻസംവെയർ. ഫോർച്യൂൺ 500 ഡയറക്ടറി: കൊക്ക-കോള യൂറോപ്പാസിഫിക് പാർട്നർമാരുടെയും അബുദാബി ടൂറിസം ഡിപ്പാർട്മെന്റിയും സൈറ്റുകൾ ഇവർ ഹാക്ക് ചെയ്തിട്ടുണ്ട്.

എവറസ്റ്റ് റാൻസംവെയർ ഗ്രൂപ്പ് ഏറ്റവും വമ്പൻ സൈബർ ക്രിമിനൽ സംഘടനകളിൽ ഒന്നായി ഉയർന്നുവന്നിട്ടുണ്ട്. കോളിൻസ് എയറോസ്പേസ് ഉൾപ്പെടെ ഹാക്ക് ചെയ്ത സംഘത്തിന്റെ ഏറ്റവും പുതിയ ഇരയാണ് അണ്ടർ ആർമർ.

2020 ഡിസംബർ മുതൽ പ്രവർത്തിക്കുന്ന ഈ സംഘം ലളിതമായ റാൻസംവെയർ ആക്രമണങ്ങളിൽ നിന്ന് ഒരു സങ്കീർണ്ണമായ ക്രിമിനൽ സംരംഭമായി വളർന്നു. എവറെസ്റ്റ് റാൻസംവെയർ ഒരു ഇനീഷ്യൽ ആക്‌സസ് ബ്രോക്കറായും പ്രവർത്തിക്കുന്നു. സൈബർ ആക്രമണത്തിലൂടെ ആക്സസ് ചെയ്യുന്ന വിവരങ്ങൾ ഇവർ മറ്റ് ഹാക്കർമാർക്ക് വിൽക്കുന്നു.

ഇന്ന് സൈബർ കുറ്റകൃത്യങ്ങളും ഹാക്കിങ്ങും നിത്യസംഭവമാകുകയാണ്. എന്നാലും നമ്മുടെ വിവരങ്ങൾ ഓൺലൈനിലും ഡാർക്ക് വെബ്ബിലും ഷെയർ ചെയ്യപ്പെടുന്നോ എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അഥവാ വിവരങ്ങൾ ലീക്കായതായി നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ അത് ഓൺലൈനായി പരിശോധിക്കാനാകും.

Also Read: Jio 200GB Offer: ജിയോ സിമ്മുണ്ടെങ്കിൽ 90 ദിവസത്തേക്ക് Unlimited കോളിങ്ങും, ബൾക്ക് ഡാറ്റയും ചെറിയ തുകയ്ക്ക്!

നിങ്ങളുടെ ഡാറ്റ ഓൺലൈനിൽ ചോർന്നിട്ടുണ്ടോ എന്ന് Have I Been Pwned എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പരിശോധിക്കാം. നിങ്ങളുടെ ഡാറ്റയുടെ എന്തെങ്കിലും സൂചനകൾ അവിടെ കണ്ടെത്തിയാൽ വിവരങ്ങൾ ലീക്കായതായി കണക്കാക്കാം. അപ്പോൾ തന്നെ പാസ്‌വേഡുകൾ പോലുള്ള വിശദാംശങ്ങൾ മാറ്റാനും നിങ്ങളുടെ അക്കൗണ്ടുകൾക്കായി കൂടുതൽ വേരിഫേക്കഷൻ ഡാറ്റ നൽകാനും ശ്രദ്ധിക്കുക. ഇ പേയ്മെന്റ്, ഇ ആധാർ, സോഷ്യൽ മീഡിയ പോലുളള പ്ലാറ്റ്ഫോമുകളിലെ എല്ലാം പാസ് വേഡുകൾ ശ്രദ്ധിക്കുക.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :