വിലകേട്ട് ഞെട്ടേണ്ട ;ഇതാ കുറഞ്ഞ വിലയിൽ തോംസൺ 43ഇഞ്ചിന്റെ ടെലിവിഷനുകൾ പുറത്തിറക്കി
തോംസണിന്റെ പുതിയ ആൻഡ്രോയിഡ് ടെലിവിഷനുകൾ ഇതാ പുറത്തിറക്കിയിരിക്കുന്നു
43 ഇഞ്ചിന്റെ കൂടാതെ 42 ഇഞ്ചിന്റെ ടെലിവിഷനുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്
Android TV 9 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത്
വിപണിയിൽ കുറഞ്ഞ ചിലവിൽ ആൻഡ്രോയിഡ് ടെലിവിഷനുകൾ പുറത്തിറക്കുന്ന ഒരു കമ്പനിയാണ് തോംസൺ .തോംസണിന്റെ കുറഞ്ഞ ചിലവിൽ ആൻഡ്രോയിഡ് ടെലിവിഷനുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ നിന്നും വാങ്ങിക്കുവാനും സാധിക്കുന്നതാണ് .എന്നാൽ ഇപ്പോൾ ഇതാ തോംസണിന്റെ പുതിയ രണ്ടു മോഡലുകൾ കൂടി വിപണിയിൽ പുറത്തിറങ്ങിയിരുന്നു .
Surveyതോംസണിന്റെ പുതിയ രണ്ടു മോഡലുകൾ കൂടി ഇപ്പോൾ ഇതാ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .42 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന രണ്ടു മോഡലുകളാണ് തോംസൺ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .Android TV 9 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
ഈ രണ്ടു ടെലിവിഷനുകളും ARM Cortex-A53 ക്വാഡ് കോർ പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ 1.4GHz, Mali-450MP3 GPU കൂടാതെ 1 ജിബിയുടെ റാം അതുപോലെ തന്നെ 8ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകളിൽ എടുത്തു പറയേണ്ടത് .
രണ്ടു ടെലിവിഷനുകളും 1920×1080 പിക്സൽ റെസലൂഷൻ ആണ് കാഴ്ചവെക്കുന്നത് .42 ഇഞ്ചിന്റെ ടെലിവിഷനുകൾ 30W സൗണ്ട് ഔട്ട് പുട്ടും കൂടാതെ 43 ഇഞ്ചിന്റെ ടെലിവിഷനുകൾ 40W സൗണ്ട് ഔട്പുട്ടും ആണ് കാഴ്ചവെക്കുന്നത് .ഈ ടെലിവിഷനുകൾക്ക് മൂന്നു HDMI 2.0 പോർട്ടുകളും കൂടാതെ രണ്ടു USB പോർട്ടുകളും ആണുള്ളത് .
അതുപോലെ തന്നെ മറ്റു ഓൺലൈൻ സ്‌ട്രീമിംഗ് സർവീസുകളും ആമസോൺ പ്രൈം ഓപ്‌ഷനുകൾ റീമോർട്ടിൽ തന്നെയും ലഭിക്കുന്നതാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 42 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് വിപണിയിൽ 19,999 രൂപയും കൂടാതെ 43 ഇഞ്ചിന്റെ മോഡലുകൾക്ക് 22499 രൂപയും ആണ് വില വരുന്നത് .ജനുവരി 20 മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile