Telegram Ban ചർച്ചയിൽ; VPN ഉണ്ടെങ്കിലും തട്ടിപ്പിനെ ചെറുക്കാമെന്ന് അധികൃതർ

Telegram Ban ചർച്ചയിൽ; VPN ഉണ്ടെങ്കിലും തട്ടിപ്പിനെ ചെറുക്കാമെന്ന് അധികൃതർ

Telegram Ban: ഇന്ത്യയിൽ ടെലിഗ്രാമിനെതിരെ കടുത്ത നടപടിയാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. NEET പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങൾ, വ്യാജ പ്രചാരണം, തട്ടിപ്പുകൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് ടെലിഗ്രാമിന് പ്രതിരോധം ഏർപ്പെടുത്തിയത്. ജൂലൈ 22 വരെ ടെലിഗ്രാമിന് കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തി. എന്നാലും VPN പോലുള്ള സാങ്കേതിക മാർഗങ്ങൾ ഉപയോഗിച്ച് ചില ഉപയോക്താക്കൾക്ക് സേവനം തുടർന്നും ലഭ്യമാകുകയാണെന്ന് വാർത്തകൾ വരുന്നു. അതുപോലെ മറ്റ് പലർക്കും വിപിഎൻ സഹായമില്ലാതെ ഇപ്പോഴും ടെലിഗ്രാം ഉപയോഗിക്കാൻ സാധിക്കുന്നുമുണ്ട്. വിലക്ക് യഥാർത്ഥത്തിൽ എത്രത്തോളം നടപ്പായെന്ന ചർച്ചയ്ക്ക് ഇത് വഴി വച്ചു. എന്നാൽ ഈ ആശങ്കയ്ക്ക് എൻടിഎ ഡയറക്ടർ ജനറലിൽ നിന്നും പ്രതികരണം വന്നിട്ടുണ്ട്.

Digit.in Survey
✅ Thank you for completing the survey!

Telegram VPN വഴിയോ?

ഇന്ത്യയിൽ ബ്ലോക്ക് ചെയ്ത ആപ്ലിക്കേഷനുകളെ വിപിഎന്നിലൂടെ ആക്സസ് ചെയ്യാൻ സാധിക്കുന്നു. ഇന്ത്യയിൽ ടെലിഗ്രാം ആപ്പ് താൽക്കാലികമായി ബ്ലോക്ക് ചെയ്തത് 100% ഫലപ്രദമായ പരിഹാരമാണെന്ന് പറയാനാകില്ല. എന്നാലും നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയുന്നതിന് ഇതിലൂടെ സാധിക്കുമെന്നാണ് എൻടിഎ ഡയറക്ടർ ജനറൽ വ്യക്തമാക്കിയത്.

Also Read: വിലക്കുറവിൽ ഞെട്ടിച്ച് ആമസോൺ! 50MP+50MP+50MP ക്യാമറ Nothing Phone 3 ഇപ്പോൾ വാങ്ങിയാൽ ലാഭം

താൽക്കാലികമായുള്ള പ്രതിരോധം തട്ടിപ്പിന്റെ മാർക്കറ്റിനെ കുറയ്ക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. സാധാരണ വിദ്യാർത്ഥികൾക്ക് ആപ്പ് ലഭ്യമല്ലെങ്കിൽ, വ്യാജ ചോദ്യപേപ്പർ വിൽക്കുന്ന തട്ടിപ്പുകാർക്ക് ഉപഭോക്താക്കളെ കണ്ടെത്താൻ പ്രയാസകരമാകും. തട്ടിപ്പുകളിൽ നിന്ന് വിദ്യാർത്ഥികളുടെ പണം സുരക്ഷിതമാക്കാനും ഇതിലൂടെ സാധിക്കും. ടെലഗ്രാം ചാനലുകളിലൂടെ പേപ്പർ ലീക്ക് വിവരങ്ങളെന്ന പേരിലുള്ള വ്യാജ പ്രചരണം പ്രതിരോധിക്കാനും ഇതിലൂടെ സാധിക്കും. വിപിഎൻ ഉള്ളതിനാൽ പൂർണമായി ടെലഗ്രാമിനെ വിലക്കാനായില്ല എന്നും എൻടിഎ ജനറൽ വ്യക്തമാക്കി.

ടെലഗ്രാം വിലക്കിന് പിന്നിൽ വാട്സ്ആപ്പ്?

അതേ സമയം ഇന്ത്യയിലെ ടെലഗ്രാമിനെതിരായ നടപടിയിൽ ഗൂഢാലോചനയുണ്ടെന്ന് ടെലിഗ്രാം സിഇഒ പവേല്‍ ദുരോവ്. ഇതിന് പിന്നിൽ വാട്ട്സ്ആപ്പും റിലയൻസുമാണെന്ന് ദുരോവ് ആരോപിച്ചു. ഇന്ത്യയ്ക്ക് പുറത്തും ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ടെലിഗ്രാം സേവനം ലഭിക്കുന്നതിൽ പ്രശ്നമുണ്ടാക്കിയത് റിലയൻസാണെന്ന് ദുരോവ് എക്സില്‍ കുറിച്ചു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile