11-ഇഞ്ച് 2K ഡിസ്‌പ്ലേയുള്ള പുതിയ Teclast T50 Pro ടെക്ലാസ്റ്റ് പുറത്തിറക്കി. 15,000 രൂപയിൽ താഴെയാണ് ടാബിന്റെ വില.ഇതിന് 8GB റാമും 8000 mAH ബാറ്ററിയും ഉണ്ട്. ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന FHD ടാബ്‌ലെറ്റുകളിൽ ഒന്നായിരിക്കും T50 പ്രോTeclast T50 പ്രോ.
2000 x 1200 ഫുൾ എച്ച്ഡി റെസല്യൂഷനുള്ള പുതിയ 11 ഇഞ്ച് ആൻഡ്രോയിഡ് 13 ടാബ്‌ലെറ്റാണ്. കൂടാതെ ഇത് 2.2 GHz ഒക്ടാ-കോർ മീഡിയടെക് ഹീലിയോ G99 പ്രൊസസറും 8GB LPDDR4x റാമും 256GB UFS 2.2 സ്റ്റോറേജും ആണ് നൽകുന്നത്. ഇതിന് 8GB വെർച്വൽ റാമിനുള്ള പിന്തുണയും 1TB വരെ മൈക്രോ എസ്ഡി കാർഡ് പിന്തുണയും ഉണ്ട്.
3rd gen Smart K ഓഡിയോ ഉള്ള 4 സ്പീക്കറുകളും 3W വരെയുള്ള ഔട്ട്‌പുട്ടും കൂടാതെ 20MP ഡ്യുവൽ റിയർ സോണി ക്യാമറയും LED ഉള്ള ഓക്സിലറി ക്യാമറയും ഈ ടാബ്‌ലെറ്റിന്റെ പ്രത്യേകതയാണ്. 8MP മുൻ ക്യാമറയോട് കൂടിയാണ് ഈ ടാബ്‌ലെറ്റ് വരുന്നത്.
18W PD ഫാസ്റ്റ് ചാർജ് സപ്പോർട്ടോടുകൂടിയ 8000 mAh ബാറ്ററി, സിക്സ് ആക്സിസ് ഗൈറോസ്കോപ്പ്, ലൈറ്റ് സെൻസർ, ഡിസ്റ്റൻസ് സെൻസർ, GPS, GLONASS, ഗലീലിയോ, Beidou, ഫേസ് അൺലോക്കിംഗ്, ഡ്യുവൽ-ബാൻഡ് Wi-Fi 5, BT 5.2 എന്നിവയും Teclast T50 പ്രോയ്ക്ക് നൽകിയിട്ടുണ്ട്.
ഡ്യുവൽ 4G, ഒരു USB C പോർട്ട് എന്നിവ Teclast T50 പ്രോയിലുണ്ട്.
Teclast-ൽ നിന്നുള്ള പുതിയ T50 പ്രോ ടാബ്‌ലെറ്റ് നിലവിൽ AliExpress സ്റ്റോറിൽ 14,700 രൂപയ്ക്ക് ലഭിക്കും