TCL പുതിയ ടെലിവിഷനുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .TCL P725 എന്ന മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .43 ഇഞ്ചിന്റെ ഡിസ്പ്ലേ ,50 ഇഞ്ചിന്റെ ഡിസ്പ്ലേ ,55 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഈ ടെലിവിഷനുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ട മറ്റൊന്നാണ് ഇതിന്റെ എക്സ്ടെർണൽ വീഡിയോ ക്യാമറ സംവിധാനങ്ങൾ .
Survey
✅ Thank you for completing the survey!
ഈ സംവിധാനങ്ങൾ വഴി ഈ ടെലിവിഷനുകളിലൂടെ വീഡിയോ കോളിംഗ് സാധ്യമാകുന്നതാണ് .കൂടാതെ സെക്കന്റ് ജനറേഷൻ ഹാൻഡ്‌സ് ഫ്രീ വോയ്‌സ് കൺട്രോൾ സിസ്റ്റവും ഈ ടെലിവിഷനുകൾക്ക് ലഭിക്കുന്നതാണ് .മറ്റൊരു പ്രധാന സവിശേഷത എന്നത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .ആൻഡ്രോയിഡിന്റെ 11 ൽ ആണ് TCL P725 എന്ന ടെലിവിഷനുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .അതുകൊണ്ടു തന്നെ ഓൺലൈൻ സ്‌ട്രീമിംഗ് സർവീസുകളായ Netflix, Prime Video, Disney+ Hotstar, Zee5 എല്ലാം തന്നെ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .
ഈ ടെലിവിഷനുകൾക്ക് 24W സൗണ്ട് ഔട്പുട്ടും ലഭ്യമാകുന്നതാണു് .മറ്റു ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ടെലിവിഷനുകൾ 4K TV HDR 10 സപ്പോർട്ട് ചെയ്യുന്നതാണ് .കൂടാതെ Dolby Vision ,Dolby Atmos എന്നിവയും ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടതാണ് .ഈ ടെലിവിഷനുകൾ വെബ് ക്യാമറകൾ സപ്പോർട്ട് ചെയ്യുന്നതാണ് .അതുകൊണ്ടു തന്നെ അത്തരത്തിൽ ക്യാമറകൾ ഉപയോഗിച്ച് വീഡിയോ കോളിംഗ് ഈ ടെലിവിഷനുകളിൽ സാധ്യമാകുന്നതാണ് .
വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 41,990 രൂപയാണ് വിപണിയിൽ വില വരുന്നത് .അതുപോലെ തന്നെ 50 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 56,990 രൂപയും ,55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 62,990 രൂപയും അവസാനമായി 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 89,990 രൂപയും ആണ് വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .