TATA Portable AC കേട്ടിട്ടുണ്ടോ! ഭിത്തി തുരക്കാതെ വീട് ഊട്ടിയാക്കാം, അത്രയ്ക്ക് കൂളാകും…

Updated on 18-Sep-2025
HIGHLIGHTS

ടാറ്റയുടെ ക്രോമ പ്ലാറ്റ്ഫോമിൽ എസി വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം

കോപ്പർ കണ്ടെൻസറുള്ള Croma 1.5 Ton Portable AC-യ്ക്കാണ് വിലക്കുറവ്

എയർ കണ്ടീഷണർ സ്ഥിരമായി സ്ഥാപിക്കാൻ സാധിക്കാത്ത ഇടങ്ങളിൽ ശരിക്കും പറ്റിയ ഓപ്ഷനാണിത്

1.5 ടൺ കപ്പാസിറ്റിയുള്ള TATA Portable AC നിങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ചൂട് കൂടുന്ന സമയത്ത് ഇപ്പോഴേ ഒരു എസി കൂളർ വാങ്ങിയാൽ അത് ബുദ്ധിപരമാണ്. അതും സാധാരണ എസി ഫിറ്റ് ചെയ്യുന്ന പോലെ ഈ പോർട്ടബിൾ എസി സ്ഥാപിക്കുന്നതിൽ വലിയ ബുദ്ധിമുട്ടില്ല. കാരണം ഇതിന് ഭിത്തി തുരക്കേണ്ട ആവശ്യമേയില്ല. വാടക വീടുകളിലോ എയർ കണ്ടീഷണർ സ്ഥിരമായി സ്ഥാപിക്കാൻ സാധിക്കാത്ത ഇടങ്ങളിലും ശരിക്കും പറ്റിയ ഓപ്ഷനാണിത്.

TATA Portable AC ഓഫർ

50,000 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. ടാറ്റയുടെ ക്രോമ പ്ലാറ്റ്ഫോമിൽ എസി വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. കോപ്പർ കണ്ടെൻസറുള്ള Croma 1.5 Ton Portable AC-യ്ക്കാണ് വിലക്കുറവ്. CRLA018PAA025801 എന്ന മോഡലിലുള്ള ടാറ്റയുടെ ക്രോമ പോർട്ടബിൾ എയർ കൂളറാണിത്. 2000 രൂപയുടെ ഫ്ലാറ്റ് കിഴിവ് ക്രോമ തരുന്നു. ഇതിന് ഇപ്പോൾ ക്രോമയുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം 48,990 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇതിനേക്കാൾ ഗംഭീരം, ക്രോമ തരുന്ന ഇഎംഐ ഡീലാണ്. 2,306 രൂപയുടെ ഇഎംഐ ഓഫറാണ് ടാറ്റയുടെ ക്രോമ തരുന്നത്.

1.5 Ton TATA AC-യുടെ പ്രത്യേകത എന്തൊക്കെ?

1.5 ടൺ പോർട്ടബിൾ എയർ കണ്ടീഷണറിന്റെ പ്രത്യേകത എന്തൊക്കെയെന്ന് നോക്കിയാലോ! മികച്ച താപ കൈമാറ്റത്തിനും ഡ്യൂറബിലിറ്റിയ്ക്കും ഈ എയർ കൂളർ അനുയോജ്യമാണ്. 1.5 ടൺ കപ്പാസിറ്റി ഉൾക്കൊള്ളുന്നതിനാൽ, ഇത് ഇടത്തരം മുറിയ്ക്ക് വളരെ ഇണങ്ങുന്നതാണ്.

ഈ ക്രോമ എസിയ്ക്ക് 100% കോപ്പർ കണ്ടൻസർ നൽകിയിട്ടുണ്ട്. ദീർഘകാലം നിലനിൽക്കുന്ന കണ്ടൻസെറാണിത്. 3 സ്റ്റാർ റേറ്റിങ്ങുള്ളതിനാൽ ഊർജ്ജ കാര്യക്ഷമതയ്ക്കും ഇത് കൂടുതൽ ഇണങ്ങുന്നു. കൂളിംഗ്, ഡീഹ്യൂമിഡിഫയർ, ഫാൻ, സ്ലീപ്പ് മോഡുകളിലൂടെ വിവിധ പ്രവർത്തനങ്ങൾ ഈ പേഴ്സണൽ കൂളറിലുണ്ട്.

റിമോട്ട് കൺട്രോൾ ഉപയോഗിച്ചും ഇത് പ്രവർത്തിപ്പിക്കാനാകും. ഡിജിറ്റൽ ഡിസ്പ്ലേയിലൂടെ നിങ്ങൾക്ക് താപനില വ്യക്തമായി മനസിലാക്കാം. പൊടിപടലങ്ങളെയും മറ്റ് മാലിന്യങ്ങളെയും നീക്കം ചെയ്യാൻ ഈ പോർട്ടബിൾ എസിയിൽ ഫിൽട്ടറുകളുണ്ട്. താരതമ്യേന വളരെ കുറഞ്ഞ ശബ്ദമാണ് 1.5 ടൺ ക്രോമ പോർട്ടബിൾ എസിയിലുള്ളതെന്നതും മറ്റൊരു ആകർഷകമാണ്. ഇത് വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് ക്രോമയിൽ Croma 1.5 Ton Portable AC CRLA018PAA025801 എന്ന് സെർച്ച് ചെയ്യാം.

ALSO READ: Blue Star Split AC Deal: 1.5 ടൺ ടർബോ കൂൾ ഇൻവെർട്ടർ എസി പകുതി വിലയ്ക്ക്, 3999 രൂപയുടെ ഇഎംഐ ഓഫറും

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :