2,99,990 ലക്ഷം വില !! സോണി 4K UHD ടെലിവിഷനുകൾ ഇന്ത്യയിൽ എത്തി

2,99,990 ലക്ഷം വില !! സോണി 4K UHD ടെലിവിഷനുകൾ ഇന്ത്യയിൽ എത്തി
HIGHLIGHTS

സോണിയുടെ പുതിയ ടെലിവിഷനുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി

Sony Bravia XR A80J 4K UHD TV ടെലിവിഷനുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്

സോണിയുടെ പുതിയ ടെലിവിഷനുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .Sony Bravia XR A80J 4K UHD ടെലിവിഷനുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .Sony Bravia XR A80J 4K UHD TV  ടെലിവിഷനുകളുടെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .

Bravia XR cognitive പ്രോസ്സസറുകളിലാണ് ഈ ടെലിവിഷനുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ഗെയിമുകൾ കളിക്കുന്നതിനു വളരെ അനിയോജ്യമായ ഒരു ടെലിവിഷനുകൾ കൂടിയാണ് Sony Bravia XR A80J 4K UH എന്ന ടെലിവിഷനുകൾ .മറ്റു ഫീച്ചറുകൾ നോക്കുകയാണെണെങ്കിൽ Dolby Vision ,Acoustic Surface Audio+,4K HDR 120FPS എന്നിവ ഇതിന്റെ മറ്റു ഫീച്ചറുകളാണ് .

നിലവിൽ ഇന്ത്യൻ വിപണിയിൽ 65 ഇഞ്ചിന്റെ 4K UHD ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ടെലിവിഷനുകളാണ് എത്തിയിരിക്കുന്നത് .ഉടനെ തന്നെ ഇന്ത്യൻ വിപണിയിൽ Sony Bravia XR A80J 4K UHD മോഡലുകളുടെ 55 ഇഞ്ചിന്റെ കൂടാതെ 77 ഇഞ്ചിന്റെ XR A80J ടെലിവിഷനുകളും എത്തുമെന്നാണ് റിപ്പോർട്ടുകൾ .

ഈ Sony Bravia XR A80J ടെലിവിഷനുകൾ  120FPS ഗെയിമിംഗ് മോഡുകൾ സപ്പോർട്ടിലാണ് എത്തിയിരിക്കുന്നത് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 16 ജിബിയുടെ സ്റ്റോറേജ് ഇതിനു ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ എത്തിയ ടെലിവിഷനുകൾക്ക് Rs 2,99,990 രൂപയാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo