Samsung Galaxy Unpacked
ആപ്പിളിന്റെ iPhone 17 Series വരുന്നതിന് മുന്നേ Samsung Galaxy Event 2025 സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 4-ന്, ഇന്ന് സാംസങ് പരിപാടി നടക്കും. Galaxy S25 FE, Galaxy Tab S11 സീരീസുകളും ലോഞ്ച് ചെയ്യും. പ്രീമിയം എഐ ടാബ്‌ലെറ്റുകളാണ് ടാബ് എസ്11 ടാബ്ലെറ്റുകളായി പുറത്തിറങ്ങുക.
അൺപാക്ക്ഡ് എന്ന പേരിലല്ല സെപ്തംബറിലെ ഇവന്റ് സംഘടിപ്പിക്കുന്നത്. പകരം ഈ ഇവന്റ് “സാംസങ് ഗാലക്സി ഇവന്റ്” എന്ന പേരിലാണ് ബ്രാൻഡ് ചെയ്തിരിക്കുന്നത്. വൻ പ്രതീക്ഷയോടെ ആൻഡ്രോയിഡ് ആരാധകർ ഉറ്റുനോക്കുന്ന ഇവന്റാണിത്.
Samsung Galaxy Event സെപ്തംബർ നാലിനാണ് നടക്കുക. ഇത് ഇന്ത്യൻ സമയം 3 മണിക്കാണ് ആരംഭിക്കുക. സാംസങ് യൂട്യൂബ് ചാനലിലൂടെയും സാംസങ് വെബ്സൈറ്റിലൂടെയും ഈ പരിപാടി ലൈവായി കാണാം. കാണാനുള്ള യൂട്യൂബ് ലിങ്ക്: സാംസങ് ഇവന്റ്.
ഈ വർഷമിറങ്ങിയ സാംസങ് ഗാലക്സി എസ്25 സീരീസിലേക്ക് ഒരു സ്പെഷ്യൽ ഫോൺ വരുന്നുണ്ട്. ഗാലക്സി എസ്25 ഫാൻ എഡിഷനും ഗാലക്സി Tab S11 ടാബും പരിപാടിയിലെ താരമാകും. കൂടാതെ Galaxy Tab S10 Lite പാഡും സാംസങ് ഇവന്റിൽ ലോഞ്ച് ചെയ്യും.
സാംസങ്ങിന്റെ ഗാലക്‌സി S25 FE ഫോണിന്റെ മുൻഗാമിയ്ക്കുണ്ടായിരുന്നത് 6.7 ഇഞ്ച് 120Hz ഡിസ്‌പ്ലേയാണ്. ഈ എസ്25 ഫാൻ എഡിഷനിൽ മെലിഞ്ഞ ബെസലുകളുണ്ടാകും. 8 എംഎം കനവും 213 ഗ്രാം ഭാരവുമുള്ളതായിരിക്കും ഫോണെന്നാണ് സൂചന.
ഈ ഫോണിൽ എക്‌സിനോസ് 2400 പ്രോസസർ ഉൾപ്പെടുത്തിയേക്കും. ഇതിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8 പ്രവർത്തിപ്പിച്ചേക്കും. ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 50 എംപി പ്രൈമറി ലെൻസും 12 എംപി അൾട്രാ-വൈഡ് ക്യാമറയും 8 എംപി ടെലിഫോട്ടോ ലെൻസുമുണ്ടായിരിക്കും. ഫോണിന് മുൻവശത്ത്, 12 എംപിയിലേക്ക് സെൽഫി ക്യാമറ അപ്‌ഗ്രേഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
Galaxy Tab S10 Lite ഈ ലോഞ്ചിൽ അവതരിപ്പിക്കും. രണ്ട് വലിപ്പത്തിലുള്ള ഗാലക്സി Tab S11 സീരീസും ഇതിലുണ്ടാകും. 14.6 ഇഞ്ച് വലിപ്പമുള്ള ഗാലക്‌സി ടാബ് എസ് 11 അൾട്രാ ഇതിലുണ്ടാകും. 11 ഇഞ്ച് സ്റ്റാൻഡേർഡ് പതിപ്പും ലോഞ്ച് ചെയ്യുന്നു.
അമോലെഡ് പാനലായിരിക്കും ടാബ്ലെറ്റിലുണ്ടാകുക. എസ് പെന്നിന്റെ മാഗ്നറ്റിക് സ്റ്റോറേജ് സ്ലോട്ട് പിന്നിൽ നിന്ന് വശത്തേക്ക് മാറ്റിയായിരിക്കും ഡിസൈൻ.