ജിയോ വെടിക്കെട്ട് ഇന്ന് !! ജിയോ 5ജി ഫോൺ ,ജിയോ ലാപ്ടോപ്പുകൾ പ്രതീക്ഷിക്കാം

ജിയോ വെടിക്കെട്ട് ഇന്ന്  !! ജിയോ 5ജി ഫോൺ ,ജിയോ ലാപ്ടോപ്പുകൾ പ്രതീക്ഷിക്കാം
HIGHLIGHTS

റിലയൻസ് ജിയോയുടെ AGM 2021 ഇന്ന് നടക്കുന്നതാണ്

എല്ലാ കണ്ണുകളും ജിയോയുടെ 5ജി ഫോണുകളിലേക്ക് തന്നെ

ജിയോ AGM 2021 ഇന്ന് , ജിയോ 5ജി ഫോൺ ,ജിയോ ലാപ്ടോപ്പുകൾ പ്രതീക്ഷിക്കാം

റിലയൻസ് ജിയോ അവരുടെ വാർഷിക പൊതുയോഗമായ AGM 2021 ന്റെ തീയതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇപ്പോൾ പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത് .കഴിഞ്ഞ വർഷമായിരുന്നു റിയലൻസ് ജിയോ ഒരുപിടി നല്ല ഉത്പന്നങ്ങളും കൂടാതെ അവരുടെ 5ജി സർവീസുകളും പുറത്തിറക്കുമെന്ന ഔദോഗിക പ്രഖ്യാപനങ്ങൾ നടത്തിയിരുന്നത് .എന്നാൽ ഇന്ന് നടക്കുന്ന  AGM 2021 ൽ ജിയോ 5ജി ഫോണുകൾ ,ജിയോ ലാപ്‌ടോപ്പുകൾ എന്നിവ പുറത്തിറങ്ങുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ .

എന്നാൽ 2021 ന്റെ അവസാനത്തോടുകൂടി ജിയോയുടെ 5ജി സർവീസുകൾക്ക് തുടക്കംകുറിക്കുവാൻ ആകും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പറയുന്നത് .ഈ വർഷത്തെ AGM 2021 ഓൺലൈൻ വഴിയും സ്‌ട്രീമിംഗ്‌ നടത്തുന്നതാണ് .ജിയോയുടെ യൂട്യൂബ് ചാനലുകൾ വഴിയും റിലയൻസ് ജിയോ എ ജി എം 2021 ലൈവ് ആയി കാണുവാൻ സാധിക്കുന്നു . 

അതുപോലെ തന്നെ ജിയോ അവരുടെ 5ജി ട്രയലുകൾ എല്ലാം തന്നെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു .ട്രയൽ സമയത് ജിയോ 5ജി സർവീസുകൾ 1gbps സ്പീഡ് വരെ ലഭിച്ചിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ .അതുകൊണ്ടു തന്നെ വിലകുറഞ്ഞ 5ജി ഫോണുകൾ ഗൂഗിളിനൊപ്പം പുറത്തിറക്കുമ്പോൾ ഒരു വലിയ വിജയത്തിൽ കുറഞ്ഞത് ഒന്നും തന്നെ ജിയോ പ്രതീക്ഷിക്കുന്നില്ല. സാധാരണ ഉപഭോതാക്കൾക്ക് ഇത്തരത്തിൽ മികച്ച സ്പീഡിൽ 5ജി സേവനങ്ങൾ കുറഞ്ഞ ചിലവിൽ ലഭിക്കുന്ന ജിയോ ഗൂഗിൾ 5ജി ഫോണുകളിൽ ആസ്വദിക്കുവാൻ സാധിക്കുന്നു .

അടുത്തതായി ജിയോയുടെ ലാപ്ടോപ്പുകളാണ് .ഈ മാസം തന്നെ ജിയോ ലാപ്ടോപ്പുകളുടെ പുറത്തിറക്കുന്ന തീയതിയും പ്രതീക്ഷിക്കാവുന്നതാണ് .4000 രൂപ റേഞ്ചിൽ ചിലപ്പോൾ ഈ ഫോണുകൾ പ്രതീക്ഷിക്കാം എന്നാണ് റിപ്പോർട്ടുകൾ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo