വിപണി കീഴടക്കാൻ ഇതാ റെഡ്‌മിയുടെ പുതിയ ആൻഡ്രോയിഡ് LED ടെലിവിഷനുകൾ

HIGHLIGHTS

റെഡ്മി എക്സ് സീരിയസ്സ് LED ടെലിവിഷനുകൾ ഇതാ അവതരിപ്പിച്ചിരിക്കുന്നു

32999 രൂപ മുതലാണ് ഈ ടെലിവിഷനുകളുടെ വില ആരംഭിക്കുന്നത്

വിപണി കീഴടക്കാൻ ഇതാ റെഡ്‌മിയുടെ പുതിയ ആൻഡ്രോയിഡ് LED ടെലിവിഷനുകൾ

റെഡ്‌മിയുടെ പുതിയ ടെലിവിഷനുകൾ ഇതാ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .റെഡ്മി എക്സ് സീരിയസ്സുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .50 ഇഞ്ചിന്റെ കൂടാതെ 55 ഇഞ്ചിന്റെ അതുപോലെ തന്നെ 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഈ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

അതുപോലെ തന്നെ ഈ ടെലിവിഷനുകൾ HDR 10, HDR 10+ സപ്പോർട്ടോടുകൂടിയാണ് വിപണയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഡോൾബി വിഷൻ സപ്പോർട്ടും ഈ ടെലിവിഷനുകൾക്ക് ലഭിക്കുന്നതാണ് .മറ്റൊരു പ്രധാന സവിശേഷത എടുത്തു പറയേണ്ടത് ഇതിന്റെ സൗണ്ട് ഔട്ട് പുട്ട് തന്നെയാണ് .30W സൗണ്ട് ഔട്പുട്ട്‍ ആണ് ഇത് കാഴ്ചവെക്കുന്നത് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ടെലിവിഷനുകൾ 64 ബിറ്റ് ക്വാഡ് കോർ A55 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ലഭ്യമാകുന്നതാണു് .

അതുപോലെ തന്നെ ഈ ടെലിവിഷനുകൾ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .വില നോക്കുകയാണെങ്കിൽ 50 ഇഞ്ചിന്റെ ടെലിവിഷനുകൾക്ക്  Rs 32,999 രൂപയും കൂടാതെ കൂടാതെ 55 ഇഞ്ചിന്റെ 38,999 രൂപയും കൂടാതെ 65 ഇഞ്ചിന്റെ മോഡലുകൾക്ക് Rs 57,999 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo