പുറത്തിറങ്ങുംമുമ്പേ റെഡ്മി ബാൻഡ് പ്രോയുടെ വില ഇതാ ലീക്ക് ആയി ?

HIGHLIGHTS

ഷവോമിയുടെ പുതിയ ഉത്പന്നങ്ങൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തുന്നു

Redmi Smart Band Pro,റെഡ്മി നോട്ട് 11S ,ടെലിവിഷൻ എന്നിവയാണ് എത്തുന്നത്

ഫെബ്രുവരി 9 നു ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നതാണ്

പുറത്തിറങ്ങുംമുമ്പേ റെഡ്മി ബാൻഡ് പ്രോയുടെ വില ഇതാ ലീക്ക് ആയി ?

ഷവോമിയുടെ പുതിയ ഉത്പന്നങ്ങൾ ഈ മാസ്സം ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതാണ് .ഷവോമിയുടെ റെഡ്മി നോട്ട് 11 എസ് സ്മാർട്ട് ഫോണുകൾ ,ഷവോമിയുടെ സ്മാർട്ട് ബാൻഡ് പ്രൊ കൂടാതെ ഷവോമിയുടെ പുതിയ ടെലിവിഷനുകൾ എന്നിവയാണ് വിപണിയിൽ ഫെബ്രുവരി 9 നു എത്തുന്നത് .ഇതിൽ 
Redmi Smart Band Pro യുടെ വില ലീക്ക് ആയിരിക്കുന്നു .2,999 രൂപയ്ക്ക് ആയിരിക്കും ഈ ബാന്റുകൾ വിപണിയിൽ എത്തുക .5ATM വാട്ടർ റെസിസ്റ്റൻസ് അടക്കം ലഭിക്കും ഇതിൽ .

Digit.in Survey
✅ Thank you for completing the survey!

അതുപോലെ തന്നെ ഷവോമിയുടെ റെഡ്മി നോട്ട് 11 എസ് ഫോണുകളുടെയും പ്രതീക്ഷിക്കുന്ന വില ലീക്ക് ആയി .കഴിഞ്ഞ വർഷം ചൈന വിപണിയിൽ ഷവോമി റെഡ്മി നോട്ട് 11 സീരീസുകൾ പുറത്തിറക്കിയിരുന്നു .എന്നാൽ ഇന്ത്യൻ വിപണിയിൽ ഷവോമി റെഡ്മി നോട്ട് 11 സീരീസുകൾ എത്തിയിരുന്നില്ല .

Xiaomi Redmi Note 11S ഫോണുകൾക്ക്  റെഡ്മി ചൈനയിൽ പുറത്തിറങ്ങിയ റെഡ്മി നോട്ട് 11 ഫോണുകളുടെ സമാനമായ ഫീച്ചറുകൾ ആയിരിക്കും നൽകുക .108 മെഗാപിക്സലിന്റെ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തുക .   .

ഈ സ്മാർട്ട് ഫോണുകൾ  ഫോൺ വിപണിയിൽ എത്തിയതിനു ശേഷം ഫ്ലിപ്പ്കാർട്ടിൽ ആണ് സെയിലിനു എത്തുക .ക്വാഡ് പിൻ ക്യാമറകളിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളിൽ തന്നെ ഇന്ത്യൻ വിപണിയിൽ പ്രതീഷിക്കാവുന്നതാണ് .18000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇത് .

Experienced Social Media And Content Marketing Specialist View Full Profile