1.47 ടച്ച് ഡിസ്‌പ്ലേയിൽ റെഡ്മി സ്മാർട്ട് ബാൻഡ് പ്രൊ പുറത്തിറക്കി

HIGHLIGHTS

ഷവോമിയുടെ പുതിയ ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ എത്തി

സ്മാർട്ട് ഫോണുകൾ ,ടെലിവിഷനുകൾ ,ബാൻഡുകൾ എന്നിവയാണ് എത്തിയിരിക്കുന്നത്

1.47 ടച്ച്  ഡിസ്‌പ്ലേയിൽ റെഡ്മി സ്മാർട്ട് ബാൻഡ് പ്രൊ പുറത്തിറക്കി

ഷവോമിയുടെ പുതിയ ഉത്‌പന്നങ്ങൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ,ഷവോമിയുടെ പുതിയ ടെലിവിഷനുകൾ കൂടാതെ ഷവോമിയുടെ Redmi Smart Band Pro എന്നിവയാണ് ഇന്ത്യൻ വിപണിയിൽ ഇപ്പോൾ എത്തിയിരിക്കുന്നത് .Redmi Smart Band Pro യുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് 3999 രൂപയാണ് .സവിശേഷതകൾ നോക്കുകയാണെങ്കിൽ 1.47 ഇഞ്ചിന്റെ AMOLED ഡിസ്പ്ലേയാണ് ഇതിനുള്ളത് .കൂടാതെ 194×368 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .200mAh ന്റെ ബാറ്ററി ലൈഫ് ഇതിനു ലഭിക്കുന്നതാണ് .14 ദിവസ്സത്തെ വരെ ബാറ്ററി ലൈഫ് ആണ് കമ്പനി ഇതിനു അവകാശപ്പെടുന്നത് .5ATM ,Bluetooth v5.0 എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

Digit.in Survey
✅ Thank you for completing the survey!

ഷവോമിയുടെ റെഡ്മി നോട്ട് 11

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.43 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ  octa-core Qualcomm Snapdragon 680 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക  സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്വാഡ്  പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ്  പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5,000mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

 വില നോക്കുകയാണെങ്കിൽ 4  ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് വിപണിയിൽ 13499 രൂപയാണ് വില വരുന്നത് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ വേരിയന്റുകൾക്ക് 14499 രൂപയും കൂടാതെ 128 ജിബിയുടെ വേറിയന്റകൾക്ക് 15499 രൂപയും ആണ് വില വരുന്നത് .  

Experienced Social Media And Content Marketing Specialist View Full Profile