റെഡ്മിയിൽ നിന്നും പുതിയ ഉത്പന്നങ്ങൾ ഇതാ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .റെഡ്മിയുടെ പുതിയ ടെലിവിഷനുകളാണ് ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്പ്ലേ വലുപ്പം തന്നെയാണ് .86 ഇഞ്ചിന്റെ വലിയ ഡിസ്പ്ലേയിലാണ് ഈ ടെലിവിഷനുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .
വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 7,999 yuan ആണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 90000 രൂപയ്ക്ക് അടുത്തുവരും .മറ്റു ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ടെലിവിഷനുകൾക്ക് ഡോൾബി വിഷൻ ,ഡോൾബി Atmos കൂടാതെ HDMI 2.1 പോർട്ടുകൾ എന്നിവ എടുത്തുപറയേണ്ടതാണ് .
86 ഇഞ്ചിന്റെ 4K HDR ഡിസ്പ്ലേയാണ് ഇതിന്റെ മറ്റൊരു പ്രധാന ആകർഷണം .അതുപോലെ തന്നെ 3840 × 2160 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ MediaTek MT9650 ക്വാഡ് കോർ Cortex A73 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയും ഈ ടെലിവിഷനുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ ഗെയിമുകൾ കളിക്കുന്നതിനും വളരെ അനിയോജ്യമായ ഒരു ടെലിവിഷനുകൾ കൂടിയാണ് റെഡ്മിയുടെ മാക്സ് എന്ന ഈ 86 ഇഞ്ചിന്റെ ടെലിവിഷനുകൾ .