Nokia 3210 4G Launched: പഴയ കുപ്പിയിൽ പുതിയ വീഞ്ഞ്! തൊണ്ണൂറുകളിലെ ആ Nokia Phone വീണ്ടുമെത്തി| TECH NEWS

Updated on 09-May-2024
HIGHLIGHTS

1999-ൽ പുറത്തിറങ്ങിയ ഫോണിന്റെ 25-ാം വാർഷികത്തിലാണ് രണ്ടാം വരവ്

Nokia 3210 2024 4G കണക്റ്റിവിറ്റിയിലാണ് പുതിയതായി വന്നിരിക്കുന്നത്

ഏകദേശം 6700 രൂപ വില വരുന്ന ഫീച്ചർ ഫോണാണിത്

വരും വരുമെന്ന് പറഞ്ഞ് ഒടുവിലിതാ Nokia 3210 2024 എത്തി. തൊണ്ണൂറുകളിലെ ജനപ്രിയ ബ്രാൻഡ് ഫോൺ 4G കണക്റ്റിവിറ്റിയിൽ തിരിച്ചെത്തിയിരിക്കുന്നു. ഏകദേശം 6700 രൂപ വില വരുന്ന ഫീച്ചർ ഫോണാണിത്.

1999-ൽ പുറത്തിറങ്ങിയ ഫോണിന്റെ 25-ാം വാർഷികത്തിലാണ് രണ്ടാം വരവ്. യൂറോപ്പിലെ ഏതാനും വിപണികളിലേക്കാണ് Nokia 3210 4G എത്തിയിട്ടുള്ളത്. മറ്റ് വിപണികളിലേക്കും HMD Global ഉടൻ തന്നെ ഫോൺ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

Nokia 3210 2024

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എച്ച്എംഡി മൂന്ന് ഫീച്ചർ ഫോണുകൾ പുറത്തിറക്കിയിരുന്നു. നോക്കിയ 215 4G, നോക്കിയ 225 4G, നോക്കിയ 235 4G എന്നിവയായിരുന്നു ഫോണുകൾ. ഇപ്പോൾ യൂറോപ്പിൽ പുതിയൊരു 4G ഫീച്ചർ ഫോൺ കൂടി അവതരിപ്പിച്ചിരിക്കുന്നു. എന്നാലിത് 99 മോഡലിന്റെ മോഡേൺ വേർഷനാണ്. 64MB + 128MB കോൺഫിഗറേഷനിലാണ് നോക്കിയ 3210 പുറത്തിറങ്ങിയത്.

Nokia 3210 4G

മറ്റ് വിപണികളിൽ ലോഞ്ച് ചെയ്യുന്നതിനെ കുറിച്ച് കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വന്നിരിക്കുന്ന ഫീച്ചർ ഫോൺ മൂന്ന് നിറങ്ങളിലാണുള്ളത്. ഗ്രഞ്ച് ബ്ലാക്ക്, സ്കൂബ ബ്ലൂ, Y2K ഗോൾഡ് എന്നീ നിറങ്ങളിലാണ് ഫോണുകൾ.

Nokia 3210 4G സ്പെസിഫിക്കേഷൻ

2.4 ഇഞ്ച് QVGA ഡിസ്‌പ്ലേയുള്ള നോക്കിയ ഫീച്ചർ ഫോണാണിത്. Unisoc T107 SoC ആണ് ഫോണിലെ പ്രോസസർ. S30+ OS-ൽ നോക്കിയ 3210 പ്രവർത്തിക്കുന്നു. ഇതിൽ 64MB റാമും 128MB ഇൻബിൽറ്റ് സ്റ്റോറേജുമാണ് വരുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 32 ജിബി വരെ വികസിപ്പിക്കാം.

നോക്കിയ 3210 4G-യിൽ 1,450mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു. 3.5mm ഓഡിയോ ജാക്കും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 9.8 മണിക്കൂർ വരെ പ്ലേബാക്ക് ടൈം ലഭിക്കും. ഫോണിൽ 2MP-യുടെ മെയിൻ ക്യാമറ നൽകിയിരിക്കുന്നു. ഇതിൽ ടോർച്ച് പോലെ പ്രവർത്തിക്കുന്ന ഫ്ലാഷ് യൂണിറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.

വയർഡ്, വയർലെസ് റേഡിയോ, ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റി ഓപ്ഷനുകൾ ഫോണിലുണ്ട്. ഇത് 4G കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്ന ഫോണാണ്. USB ടൈപ്പ്-സി ചാർജിങ്ങ് ഫീച്ചറുള്ള ഫോണാണ് നോക്കിയ 3210.

ഡിസൈൻ പഴയതോ മാറ്റിപ്പിടിച്ചോ!

പഴയ കുപ്പിയിൽ പുതിയ വീഞ്ഞെന്ന് പറയാവുന്ന തരത്തിലാണ് ഫോൺ വന്നിട്ടുള്ളത്. നോക്കിയ 3210-ന്റെ ഡിസൈൻ പഴയത് പോലെയാണ്. ഇതിലെ ഫീച്ചറുകൾ ഇന്നത്തെ ഉപയോഗത്തിന് അനുയോജ്യമായ രീതിയിൽ അപ്ഡേറ്റ് ചെയ്തിരിക്കുന്നു.

നിരവധി പുതിയ കളർ ഓപ്ഷനുകളിലാണ് നോക്കിയ 3210 4G ഇറങ്ങിയത്. കീപാഡിന്റെ മുകളിൽ ഇടത് കോണിൽ വ്യത്യസ്‌തമായ കോൾ ബട്ടൺ നൽകിയിരിക്കുന്ന. പഴയ 3210-യിൽ നിന്ന് ഇത് വേറിട്ട ഡിസൈനാണ്. എന്നാലും 1999ലുണ്ടായിരുന്ന സ്നേക്ക് ഗെയിം പുതിയ വേർഷനിൽ ലഭിക്കും.

READ MORE: സന്ദേശം, ഗോഡ്ഫാദർ മുതൽ തണ്ണീർമത്തൻ ദിനങ്ങൾ വരെ… JioCinema Free സർവ്വീസ്, High ക്വാളിറ്റിയിൽ

വാർത്തകൾ, കാലാവസ്ഥ, വീഡിയോകൾ, ഗെയിമുകൾ എന്നിവയും ഫോണിലറിയാം. ഇതിനായി നോക്കിയ ഇന്റർനെറ്റ് കണക്‌റ്റിവിറ്റി സൌകര്യം തരുന്നു. ഇത് ക്ലൗഡ് ആപ്പുകൾക്കൊപ്പം പ്രവർത്തിക്കുന്നതാണ്.

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :