റിയൽമി തരംഗം !! തകർപ്പൻ ഫീച്ചറുകളിൽ LED ടെലിവിഷനുകൾ പുറത്തിറക്കി

HIGHLIGHTS

റിയൽമിയുടെ ഡോൾബി വിഷൻ 4കെ ടിവി ടെലിവിഷനുകൾ പുറത്തിറക്കി

43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലും കൂടാതെ 50 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലും പുറത്തിറക്കിയിരിക്കുന്നു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ആണ് സെയിൽ

റിയൽമി തരംഗം !! തകർപ്പൻ ഫീച്ചറുകളിൽ LED ടെലിവിഷനുകൾ പുറത്തിറക്കി

ഇതാ റിയൽമിയുടെ പുതിയ ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .റിയൽമിയുടെ സ്മാർട്ട് ഫോണുകളും കൂടാതെ റിയൽമിയുടെ പുതിയ ടെലിവിഷനുകളും ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .റിയൽമിയുടെ എക്സ് 7 മാക്സ് എന്ന സ്മാർട്ട് ഫോണുകളും കൂടാതെ റിയൽമിയുടെ ഡോൾബി വിഷൻ 4കെ ടെലിവിഷനുകളും ആണ് പുറത്തിറക്കിയിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

ടെലിവിഷനുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 43 ഇഞ്ചിന്റെ കൂടാതെ 50 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഈ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഈ രണ്ടു മോഡലുകളിലും എടുത്തു പറയേണ്ടത് ഇതിന്റെ ഡോൾബി വിഷൻ 4 കെ ഡിസ്‌പ്ലേയും കൂടാതെ ഡോൾബി  Atmos ഓഡിയോ സിസ്റ്റവും ആണ് .

അതുപോലെ തന്നെ മറ്റൊരു പ്രധാന സവിശേഷത ഇടതു പറയേണ്ടത് ഇതിന്റെ ഹാൻഡ്‌സ് ഫ്രീ വോയ്‌സ് കൺട്രോൾ സിസ്റ്റം തന്നെയാണ് അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ തന്നെയാണ് ഇതിനെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .വില നോക്കുകയാണെങ്കിൽ 43 ഇഞ്ചിന്റെ മോഡലുകൾക്ക് 27999 രൂപയും 50 ഇഞ്ചിന്റെ മോഡലുകൾക്ക് 39999 രൂപയും ആണ് വില വരുന്നത് .

റിയൽമി എക്സ് 7 5ജി   സ്മാർട്ട് ഫോണുകളുടെ വില നോക്കുകയാണെങ്കിൽ  8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 26999 രൂപയും കൂടാതെ 12 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 29999 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo