ഓൺലൈൻ പേയ്‌മെന്റുകൾ 1 മണിക്കൂർ വൈകും? RBI ബഫർ ടൈമിന് പിന്നിലെ കാരണമെന്ത്!

ഓൺലൈൻ പേയ്‌മെന്റുകൾ 1 മണിക്കൂർ വൈകും? RBI ബഫർ ടൈമിന് പിന്നിലെ കാരണമെന്ത്!

ഇനി ഒരാൾക്ക് പണമയച്ചാൽ അത് ഒരു മണിക്കൂർ വൈകിയാലോ! മിന്നൽ വേഗത്തിൽ ഡിജിറ്റൽ ഇടപാടുകൾ നടക്കുന്ന കാലഘട്ടത്തിൽ ഇതൽപ്പം ദഹിക്കാൻ പാടുള്ള നിയമമാണ്. എന്നാൽ RBI (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) വലിയൊരു മാറ്റം അവതരിപ്പിക്കുകയാണ്. ഇനി മുതൽ ഒരു നിശ്ചിത തുകയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഒരു മണിക്കൂർ ‘ബഫർ ടൈം’ നിർബന്ധമാക്കിയേക്കും.

Digit.in Survey
✅ Thank you for completing the survey!

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ പെരുകുന്ന സാഹചര്യത്തിൽ സുരക്ഷാ നടപടിയുടെ ഭാഗമായാണ് ഈ നീക്കം. തട്ടിപ്പുകാർക്ക് പൂട്ട് വീഴ്ത്തുന്ന ആർബിഐ നടപടിയിലെ സുരക്ഷാസംവിധാനങ്ങളും, ഇതെങ്ങനെ ഡിജിറ്റൽ പേയ്മെന്റിനെ ബാധിക്കുമെന്നും അറിയാം.

ഓൺലൈൻ ട്രാൻസാക്ഷനിലെ RBI ബഫർ ടൈം

10,000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്കാണ് പുതിയ നിയമം ബാധകമാകുന്നത്. ഒരു മണിക്കൂർ ബഫർ ടൈം ഇതുവരെയും റിസർവ് ബാങ്ക് പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടില്ല.

RBI wants an one hour pause on some UPI payments
RBI wants an one hour pause on some UPI payments

പുതിയ നിയമം നടപ്പിലാക്കിയാൽ, 10000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾ തൽക്ഷണം പൂർത്തിയാകില്ല. പണം അയച്ചയാളുടെ അക്കൗണ്ടിൽ നിന്ന് ഉടനടി ഡെബിറ്റ് ചെയ്യപ്പെടും. എന്നാൽ ഇത് പണം നൽകുന്ന ആളിലേക്ക് എത്താൻ ഒരു മണിക്കൂറെടുക്കും. സ്വീകർത്താവിന് ക്രെഡിറ്റ് ചെയ്യുന്നതിന് മുമ്പ് ഒരു മണിക്കൂർ വരെ പണം ബാങ്ക് കൈവശം വയ്ക്കുന്നു.

  • ഈ കാലയളവിൽ പണം അയച്ചയാൾക്ക് ഇടപാട് റദ്ദാക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും.
  • ഇത് പേഴ്സൺ ടു പേഴ്സൺ (വ്യക്തികൾ തമ്മിലുള്ള കൈമാറ്റങ്ങൾക്ക്) ബാധകമാകുന്ന നിബന്ധനയാണ്. മേർച്ചന്റ് പേയ്മെന്റ് പോലുള്ള, കടയിൽ നിന്നുള്ള ട്രാൻസാക്ഷനുകൾക്ക് ഇത് ബാധകമാകില്ല. എന്നുവച്ചാൽ QR കോഡ് സ്കാൻ ചെയ്യുന്നത് പോലുള്ള വ്യാപാരികൾക്ക് നൽകുന്ന പേയ്‌മെന്റുകൾക്ക് ബഫർ ടൈം ഉണ്ടായിരിക്കില്ല.
  • ആർ‌ബി‌ഐ ഇതിനെ ഗോൾഡൻ ഹൌർ എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു ഇടപാട് ആരംഭിച്ചതിന് തൊട്ടുപിന്നാലെ, കാൻസൽ ചെയ്യാനുള്ള കാലയളവാണിത്.
  • ഉപയോക്താക്കൾക്ക് അവരുടെ തീരുമാനം പുനഃപരിശോധിക്കാനുള്ള അവസരമുണ്ട്.ഈ സമയപരിധിയിൽ തങ്ങൾ ശരിയായ വ്യക്തിക്കാണോ എന്ന് ഉറപ്പുവരുത്താൻ അവർ വിശ്വസിക്കുന്ന ഒരാളുമായി സംസാരിക്കാനാകും.
  • ഒരു ഇടപാട് അസാധാരണമോ സംശയാസ്പദമോ ആയി തോന്നിയാൽ, ബാങ്കിന് ഇടപെടാം. ബാങ്കിന് അത് ഫ്ലാഗ് ചെയ്ത് വീണ്ടും സ്ഥിരീകരണം തേടാം.
  1. ഒരു മണിക്കൂർ ബഫർ ടൈം! എല്ലാ പേയ്‌മെന്റുകൾക്കും ബാധകമാണോ?

    10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കാണ് നിയന്ത്രണം. മുമ്പ് പണമയച്ചിട്ടുള്ളവർക്ക് വീണ്ടും പണം അയക്കുമ്പോൾ ഇത് ബാധകമാകുന്നില്ല.

    Also Read: 200 രൂപയിൽ താഴെ വിലയുള്ള BSNL പ്ലാനിൽ 35 ദിവസം കോളിങ്, ഡാറ്റയും! ജിയോയും എയർടെലും ഒന്ന് ഞെട്ടും!

    2. എന്തിനാണ് RBI New Rule?

    ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണം. ആളുകളെ ഭീഷണിപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചുമുള്ള തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനുള്ള സമയപരിധിയാണിത്.

    പല സാമ്പത്തിക തട്ടിപ്പുകളിലും ബാങ്ക് സംവിധാനത്തെ തകർത്തുകൊണ്ടല്ല, സൈബർ കുറ്റവാളികൾ പണം കൈക്കലാക്കുന്നത്. APP പോലുള്ള തട്ടിപ്പുകളിലാണ് പണം നഷ്ടമാകുന്നത്. ഇത് ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഒടിപിയിലൂടെയും മറ്റുമാണ് മോഷ്ടിക്കുന്നത്.

    3. അടിയന്തര സാഹചര്യങ്ങളിൽ പണമയക്കേണ്ടി വന്നാൽ എന്ത് ചെയ്യും?

    ഇപ്പോഴും നിയന്ത്രണം ആർബിഐ നടപ്പിലാക്കിയിട്ടില്ല. ഈ നിർദ്ദേശം ഇപ്പോഴും അവലോകനം ചെയ്തുകൊണ്ടിരിക്കുന്നു. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ബാങ്കുകളെയും കമ്പനികളെയും പൊതുജനങ്ങളെയും അവരുടെ ഫീഡ്‌ബാക്ക് അറിയിക്കാൻ ആർബിഐ അവസരം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതിൽ കൂടുതൽ വ്യക്തത വന്നേക്കും.

    4. ഈ പേയ്മെന്റുകൾ ഏതെല്ലാം ഓൺലൈൻ ഇടപാടുകൾക്ക് ബാധകമാകും?

    നിലവിൽ റിവ്യൂവിൽ ഇരിക്കുന്ന നിയമം, GPay, PhonePe പോലുള്ള യുപിഐ ഇടപാടുകൾക്ക് വേണ്ടിയാണ്. IMPS, NEFT, RTGS തുടങ്ങി എല്ലാ ഡിജിറ്റൽ ഇടപാടുകളിലും ഇത് ബാധകമായേക്കും.

    Anju M U

    Anju M U

    Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

    Digit.in
    Logo
    Digit.in
    Logo