ഒടിടി റിലീസിൽ തമിഴ്നാട് തിയേറ്ററർ ഉടമകളുടെ നിയന്ത്രണം
തിയറ്ററുകളിൽ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷമാണ് സിനിമകൾ OTT പ്ലാറ്റ്‌ഫോമുകളിൽ എത്തുന്നത്
എന്നാൽ ഇതിൽ തിയേറ്റർ ഉടമകൾ പുതിയ നിബന്ധന കൊണ്ടുവന്നു
ഇന്ന് ഒരു ചിത്രത്തിന്റെ തിയേറ്റർ റിലീസിനേക്കാൾ സിനിമാപ്രേമികൾ കാത്തിരിക്കുന്നത് OTT Release ആയിരിക്കുമല്ലേ! കോവിഡിനെ തുടർന്നുണ്ടായ Lock downന്റെ സമയത്താണ് ഒടിടി ഇത്രയധികം പ്രചാരം വർധിച്ചത്. നിർമാണം പൂർത്തിയാക്കി പ്രദർശനത്തിന് ഒരുങ്ങിയ സിനിമകളും തിയേറ്ററിലേക്ക് എത്തിക്കാനാകാതെ വന്നതും, Amazon prime, Netflix, Disney plus Hotstar, Zee5 തുടങ്ങിയ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളെല്ലാം വൻതുക നൽകി ചിത്രങ്ങൾ നേരിട്ട് ഒടിടിയിലേക്ക് കൊണ്ടുവന്നതും ഡിജിറ്റൽ റിലീസുകളുടെ വളർച്ചയ്ക്ക് കാരണമായി.
SurveyOTT Releaseഉം തിയേറ്ററുകളും
എന്നാൽ, സിനിമാ നിർമാതാക്കളും ഒടിടി പ്ലാറ്റ്ഫോമുകളും തമ്മിലുള്ള ബന്ധം വർധിച്ചത് തിയേറ്റർ ഉടമകൾക്ക് വിനയായി. മിക്ക സിനിമകളും തിയേറ്റർ പ്രദർശനം പൂർണമായും അവസാനിക്കുന്നതിന് മുമ്പേ ഒടിടിയിലേക്ക് എത്താൻ തുടങ്ങി. ചില Films ആകട്ടെ നേരിട്ട് OTT Release ചെയ്യുന്നതിനായും നിർമിച്ചു. ഇതിൽ പ്രശ്‌നം തിയേറ്ററുകൾക്കായതിനാൽ, താൽക്കാലിക പരിഹാരവുമായി എത്തിയിരിക്കുകയാണ് തമിഴ്‌നാട് തിയേറ്റർ ഉടമകളുടെ സംഘടന. തമിഴ്നാട് തിയേറ്റർ ഉടമകൾ കൊണ്ടുവന്നിരിക്കുന്ന മാനദണ്ഡങ്ങളിലെ പുതിയ മാറ്റങ്ങൾ എന്താണെന്ന് അറിയൂ…
തിയേറ്ററുകളിലെ തിരക്ക് കൂട്ടാൻ സംഘടനയുടെ നടപടി
തിയറ്ററുകളിൽ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷമാണ് സിനിമകൾ OTT പ്ലാറ്റ്‌ഫോമുകളിൽ പ്രീമിയർ ചെയ്യുന്നത്. എന്നാൽ, ഇപ്പോഴിതാ സിനിമയുടെ തിയേറ്റർ റിലീസിന് കുറഞ്ഞത് ആറാഴ്ച്ച ശേഷമാണ് ഒടിടിയിൽ cinema റിലീസ് ചെയ്യാവൂ എന്നാണ് തിയേറ്റർ അസോസിയേഷൻ കൊണ്ടുവന്നിരിക്കുന്ന നിയന്ത്രണം. തിയേറ്ററുകളിലെ തിരക്ക് കൂട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്. തിയേറ്റർ റിലീസിന് മുമ്പ് നിർമാതാക്കൾ സിനിമയുടെ OTT വിശദാംശങ്ങൾ പുറത്തുവിടരുതെന്നതും സംഘടന നിർബന്ധമാക്കി.
തിയേറ്റർ ഉടമാ സംഘടനകളുടെ ഏറ്റവും പുതിയ തീരുമാനമാണ് ഇതെങ്കിലും, ഇതുവരെ നടപ്പാക്കിയിട്ടില്ല. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ കൂടി ചർച്ച ചെയ്ത ശേഷമായിരിക്കും ഇതിൽ അന്തിമ തീരുമാനം ഉണ്ടാകുക.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile
