HIGHLIGHTS
പുതിയ ഓഫറുകളുമായി ജിയോ എത്തി
ജിയോ പുതിയ ഓഫറുകളുമായി എത്തിക്കഴിഞ്ഞു .കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഓഫറുകൾ തന്നത് ജിയോ തന്നെയായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .പുതുവത്സരത്തിലും ജിയോ പുതിയ ഓഫറുകൾ പുറത്തിറക്കിയിരുന്നു .എന്നാൽ ഇപ്പോൾ ജിയോ അവരുടെ മറ്റൊരു ഓഫർ കൂടി പുറത്തിറക്കിയിരിക്കുന്നു .
Surveyദിവസേന 1 ജിബിയുടെ ഡാറ്റ ലഭിക്കുന്ന ഓഫറുകളാണ് ജിയോ പുറത്തിറക്കിയിരിക്കുന്നത് .153 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .എന്നാൽ നേരത്തെ ഇതേ ഓഫറുകളിൽ ജിയോ നൽകിയിരുന്നത് വെറും 500എംബി ആയിരുന്നു .
കൂടാതെ 100 SMS ഇതിൽ ലഭിക്കുന്നതാണ് .ജിയോ പ്രൈം മെമ്പറുകൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .28 ദിവസത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ലഭിക്കുന്നത് .അതായത് 28 ദിവസത്തേക്ക് 28 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .