HIGHLIGHTS
വൺപ്ലസ് ടെലിവിഷനുകൾ ഇപ്പോൾ 15999 രൂപ മുതൽ വാങ്ങിക്കാം
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ കൂടാതെ ഫ്ലിപ്പ്കാർട്ടിൽ ലഭിക്കുന്നതാണ്
Surveyവൺപ്ലസ് അവരുടെ പുതിയ ടെലിവിഷനുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .OnePlus TV 32 ഇഞ്ചിന്റെ ,40Y1 എന്ന ടെലിവിഷനുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ടെലിവിഷനുകൾ പ്രവർത്തിക്കുന്നത് .വില നോക്കുകയാണെങ്കിൽ 15999 രൂപ 23999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .
മറ്റു ഫീച്ചറുകൾ നോക്കുകയാന്നെങ്കിൽ 40 ഇഞ്ചിന്റെ FHD ടെലിവിഷൻ ആണിത് .കൂടാതെ 1920×1080 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .
ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ടെലിവിഷനുകളുടെ പ്രവർത്തനം നടക്കുന്നത് .ഗൂഗിൾ അസിസ്റ്റന്റ് ,ഗൂഗിൾ പ്ലേ അടക്കമുള്ള സംവിധാനങ്ങളും ഇതിൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ ടെലിവിഷനുകളിൽ Netflix, Prime Video, Disney+ Hotstar, Zee5 അടക്കമുള്ള എല്ലാ സ്‌ട്രീമിംഗ് സർവീസുകളും ലഭിക്കുന്നതാണ് .
കൂടാതെ 93% സ്ക്രീൻ ടു ബോഡി റെഷിയോയും അതുപോലെ തന്നെ ഡോൾബി ഓഡിയോ സംവിധാനവും ഇതിൽ ലഭിക്കുന്നുണ്ട് .ഈ ടെലിവിഷനുകളിൽ ബ്ലൂടൂത്ത് ,2 HDMI പോർട്ടുകൾ ,രണ്ടു USB പോർട്ടുകൾ , AV പോർട്ട് എന്നിവയും നൽകിയിരിക്കുന്നു .ഗൂഗിൾ അസിസ്റ്റന്റ് ബട്ടണുകൾ എല്ലാം തന്നെ ഇതിന്റെ റിമോർട്ടിൽ നൽകിയിരിക്കുന്നു .
OnePlus 40Y1 TV എന്ന മോഡലുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ വില നോക്കുകയാണെങ്കിൽ 23999 രൂപയാണ് ഇതിനു വിപണിയിൽ വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ Amazon & ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ OnePlus 40Y1 TV ടെലിവിഷനുകൾ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .