Nokia 4G Basic Phones: ഞങ്ങളുടെ ലിസ്റ്റിലുള്ള മികച്ച 4 ഫോണുകൾ ഇവർ!!!

Nokia 4G Basic Phones: ഞങ്ങളുടെ ലിസ്റ്റിലുള്ള മികച്ച 4 ഫോണുകൾ ഇവർ!!!
HIGHLIGHTS

സ്മാർട്ഫോൺ ഉപയോഗിക്കാൻ അറിയാത്ത മുതിർന്നവർക്കും ഇന്നും പ്രിയം ബേസിക് ഫോണുകളോട് തന്നെയാണ്

കീപാഡ് ഫോണുകളിൽ കേമരായ നോക്കിയയുടെ 4 മികച്ച ഫോണുകൾ പരിചയപ്പെട്ടാലോ…

53. സ്മാർട്ഫോണുകളേക്കാൾ സാധാരണ ബേസിക് ഫോണുകൾ ഇഷ്ടപ്പെടുന്നവർ തീരെയില്ലെന്ന് പറയാനാകില്ല. ഫോൺ കോളുകൾക്കായി മാത്രം ഫോൺ ഉപയോഗിക്കുന്നവരും, സ്മാർട്ഫോൺ ഉപയോഗിക്കാൻ അറിയാത്ത മുതിർന്നവർക്കും ഇന്നും പ്രിയം ബേസിക് ഫോണുകളോട് തന്നെയാണ്. എങ്കിലും ഫോൺ കോളിന് പുറമെ അടിസ്ഥാന സൌകര്യങ്ങളെല്ലാമുള്ള ഒരു ഫോണായിരിക്കും നിങ്ങളുടെ മാതാപിതാക്കൾക്കോ, കീപാഡ് ഫോണുകളോട് താൽപ്പര്യമുള്ളവർക്കോ അനുയോജ്യമായത്. അങ്ങനെയെങ്കിൽ Best feature Phoneകൾക്ക് പേരുകേട്ട Nokiaയുടെ വിപണിയിലുള്ള കിടിലൻ കീപാഡ് ഫോണുകൾ ഏതെല്ലാമെന്ന് നോക്കാം.

നോക്കിയയുടെ Best keypad phones

ചെറിയ ഫോണുകളാണെങ്കിലും മികച്ച 4G കീപാഡ് മൊബൈൽ ഫോണുകൾ അവതരിപ്പിക്കാനാണ് നോക്കിയ ലക്ഷ്യമിടുന്നത്. സ്മാർട്ഫോണുകൾ അനുവദനീയമല്ലാത്ത ഇടങ്ങളിൽ നിങ്ങളുടെ അത്യാവശ്യ കാര്യങ്ങൾക്കും പ്രായമായവർക്കുമെല്ലാം ഇണങ്ങുന്ന ബേസിക് ഫോണുകളാണിവ. Facebook, വെബ് ബ്രൗസിങ് ഓപ്ഷനുകളും ഈ 4G കീപാഡ് മൊബൈൽ ഫോണുകളിൽ ലഭ്യമാണ്.

1. നോക്കിയ 110 4G

ആകർഷകമായ ഡിസൈനിൽ 12.1 x 5 x 1.5 സെന്റി മീറ്റർ വലിപ്പത്തിലും 98 ഗ്രാം ഭാരവുമുള്ള ഫോണാണ് Nokia 110 4G. ഫോണിൽ ബിൽറ്റ്-ഇൻ ക്യാമറ, ടോർച്ച്, ഇന്റർനെറ്റ് ആക്‌സസ്, വയർലെസ്, വയർഡ് എഫ്എം എന്നീ സൌകര്യങ്ങളുണ്ട്. 32GBയുടെ വരെ മെമ്മറി കാർഡുകൾ ഇതിൽ ചേർക്കാനാകും. 0.48 GB RAM ആണ് ഫോണിന്റെ സ്റ്റോറേജ്. 

Nokia 4G Basic Phones: ഞങ്ങളുടെ ലിസ്റ്റിലുള്ള മികച്ച 5 ഫോണുകൾ ഇവർ!!!

BUY NOW below Rs. 3000

2. നോക്കിയ 8210 4G

മറ്റൊരു 4G keypad phone ആയ നോക്കിയ 8210 4Gയ്ക്ക് 2.8 ഇഞ്ച് വലിപ്പത്തിലുള്ള ഡിസ്പ്ലേയാണ് വരുന്നത്. ഡ്യുവൽ സിം കപ്പാസിറ്റിയിൽ വരുന്ന ഈ ഫീച്ചർ ഫോണിൽ Nokia വയർലെസ് FM, MP3 പ്ലെയർ എന്നിങ്ങനെയുള്ള മ്യൂസിക് ഫീച്ചർ അടങ്ങിയിരിക്കുന്നു. Nokia Series 30+ ഓപ്പറേറ്റിങ് സിസ്റ്റം തന്നെയാണ് ഈ ഫോണിലുമുള്ളത്. 0.05 GB RAM വരുന്ന Nokia 8210 4Gയ്ക്ക് 79 ഗ്രാം ഭാരം വരുന്നു.

Nokia 4G Basic Phones: ഞങ്ങളുടെ ലിസ്റ്റിലുള്ള മികച്ച 5 ഫോണുകൾ ഇവർ!!!

BUY NOW Below Rs.4000

3. നോക്കിയ 2660 ഫ്ലിപ്പ് 4G

4G കണക്റ്റിവിറ്റി ഉറപ്പ് നൽകുന്ന, ‎ ‎20.5 x 5.5 x 1.1 cm വലിപ്പം വരുന്ന നോക്കിയ 2660 ഫ്ലിപ്പ് 4G മോഡലുകൾ മടക്കാവുന്ന കീപാഡ് ഫോണുകളാണ്. ഇതിന്റെ ഫ്ലിപ് ഫീച്ചർ തന്നെയാണ് ഡിസൈനിൽ ആകർഷകമായ ഘടകം. 0.05 GB RAM ആണ് ഫോണിന്റെ സ്റ്റോറേജ്. വയർലെസ് FM, MP3 പ്ലെയർ എന്നിങ്ങനെയുള്ള ഫീച്ചറുകളും Nokia 2660 Flip 4Gയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Nokia 4G Basic Phones: ഞങ്ങളുടെ ലിസ്റ്റിലുള്ള മികച്ച 5 ഫോണുകൾ ഇവർ!!!

Buy Now at 4,500

 

4. നോക്കിയ 225 4G

ലുക്കിൽ ബേസിക് ഫോണും, വർക്കിൽ അതിലേറെയും പ്രതീക്ഷിക്കുന്നെങ്കിൽ നിങ്ങൾക്കുള്ള മികച്ച ഓപ്ഷനാണ് Nokia 225 4G. 64 MBയാണ് ഫോണിന്റെ RAM.

Nokia 4G Basic Phones: ഞങ്ങളുടെ ലിസ്റ്റിലുള്ള മികച്ച 5 ഫോണുകൾ ഇവർ!!!

കീപാഡുകൾ ഉയർന്ന പ്രകടനമുള്ളവയാണ്. 1150mAh ബാറ്ററിയും ബിൽറ്റ്-ഇൻ ക്യാമറയും എടുത്തുപറയേണ്ട ഫീച്ചറുകളാണ്. മൾട്ടിപ്ലെയർ ഗെയിമിങ്ങിന് വരെ ഫോൺ സജ്ജമാണ്. 32GB വരെ സ്‌റ്റോറേജ് വികസിപ്പിക്കാനാകും. കൂടാതെ, Facebookഉം മറ്റും ഫോണിൽ ഉപയോഗിക്കാനും സാധിക്കും.

Buy now under Rs. 4000

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo