Realme Pad 3
പഠനാവശ്യത്തിനും മറ്റും പുതിയൊരു ടാബ്ലെറ്റ് നോക്കുന്നവർക്കായി, Realme Pad 3 പുറത്തിറങ്ങി. 12,000 mAh ബാറ്ററിയിൽ പ്രവർത്തിക്കുന്ന ടാബ്ലെറ്റാണിത്. സർക്കിൾ ടു സെർച്ച് ഉൾപ്പെടെയുള്ള എഐ ഫീച്ചറുകളുടെ സപ്പോർട്ട് റെഡ്മി ടാബിൽ ലഭിക്കും. റെഡ്മി പാഡ് 3യുടെ ഫീച്ചറുകളും വിലയും എളുപ്പത്തിൽ മനസിലാക്കാം.
മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിൽ റിയൽമി പാഡ് 3 ലഭ്യമാണ്. 8GB+128GB WiFi, 8GB+128GB 5G, 8GB+256GB 5G എന്നിങ്ങനെ മൂന്ന് വേരിയന്റുകളുണ്ട്. ആൻഡ്രോയിഡ് ടാബ്‌ലെറ്റ് ജനുവരി 16 മുതൽ ലഭിക്കും.
8GB+128GB വൈഫൈ: Rs 26,999
8GB+128GB 5ജി: Rs 29,999
8GB+256GB 5ജി: Rs 31,999
ഫ്ലിപ്കാർട്ട്, realme.com എന്നിവയിലൂടെ ടാബ്ലെറ്റ് വിൽപ്പന നടത്തും. ഓഫ്‌ലൈൻ സ്റ്റോറുകളിലും റിയൽമി പാഡ് 3 ലഭ്യമാകും.
2000 രൂപയുടെ ബാങ്ക്, യുപിഐ ഡിസ്കൌണ്ടും ആദ്യ സെയിലിൽ ലഭിക്കും. 24,999 രൂപ മുതൽ റിയൽമി പാഡ് 3 ഓഫറിൽ വാങ്ങാം. 8GB+128GB 5ജി മോഡലിന് 27,999 രൂപയാണ് വിലയാകുന്നത്. 256ജിബി 5ജി പാഡിന് 29,999 രൂപയാണ് ഓഫറിലെ വില. 6 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും നിങ്ങൾക്ക് വിനിയോഗിക്കാം.
Also Read: സാംസങ്ങിനെ പൂട്ടാൻ മിഡ് റേഞ്ചിൽ ഒരു Realme 5G ഫോൺ! 7000mAh ബാറ്ററിയും 200MP സെൻസറും
11.61 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് റിയൽമി പാഡ് 3ലുള്ളത്. ഇതിന്റെ സ്ക്രീനിന് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 550 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്. 2800×2000 പിക്‌സൽ റെസല്യൂഷനോടുകൂടിയ ഡിസ്പ്ലേയാണ് ഇതിലുള്ളത്.
8GB റാമുമായി ജോടിയാക്കിയ ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റ് ഇതിൽ നൽകിയിരിക്കുന്നു. microSD കാർഡ് വഴി 2ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൌകര്യവും ഇതിലുണ്ട്. ക്വാഡ് സ്പീക്കറുകളുള്ള പാഡാണിത്. അതിനാൽ വീഡിയോ കാണാനും ഇത് മികച്ച എക്സ്പീരിയൻസ് തരുന്നു. ടാബ്ലെറ്റിൽ 12,200 mAh ബാറ്ററി സപ്പോർട്ട് ലഭിക്കുന്നു. ഇത് 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു.
റിയൽമി പാഡ് 3 ടാബ്ലെറ്റിൽ 8MP പിൻ ക്യാമറയും 8MP മുൻ ക്യാമറയുമുണ്ട്. ആൻഡ്രോയിഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ടാബ്‌ലെറ്റ് പ്രവർത്തിക്കുന്നത്. റിയൽമി യുഐ 7.0 വേർഷൻ സോഫ്റ്റ് വെയറാണിത്.