അലർട്ട് !! ഈ 9 ആപ്പുകൾ ഉടൻ തന്നെ മൊബൈലിൽ നിന്നും നീക്കം ചെയ്യുക

അലർട്ട് !! ഈ 9 ആപ്പുകൾ ഉടൻ തന്നെ മൊബൈലിൽ നിന്നും നീക്കം ചെയ്യുക
HIGHLIGHTS

പ്ലേ സ്റ്റോറുകളിൽ നിന്നും ഇപ്പോൾ ഇതാ 9 ആപ്ലികേഷനുകൾ നീക്കം ചെയ്തിരിക്കുന്നു

റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇതിൽ ചില ആപ്ലികേഷനുകൾ ഫേസ് ബുക്ക് പാസ്സ്‌വേർഡ് ചോർത്തും എന്നാണ്

ഇന്ന് പ്ലേ സ്റ്റോറുകളിൽ ലഭിക്കാത്ത ആപ്ലികേഷനുകൾ വളരെ കുറവാണു .ഉപഭോതാക്കളുടെ ഏത് ആവശ്യങ്ങൾക്കും ഇപ്പോൾ പല തരത്തിലുള്ള ആപ്ലികേഷനുകൾ പ്ലേ സ്റ്റോറുകളിൽ ലഭ്യമാകുന്നതാണു് .ഉദാഹരണത്തിന് നമ്മൾ സ്മാർട്ട് ഫോണുകളിൽ ഒരു സെൽഫിയോ അല്ലെങ്കിൽ മറ്റു പിക്ക്ച്ചറുകളോ എടുക്കുകയാണെങ്കിൽ അത് കുറച്ചു മിനുക്കുവാൻ പ്ലേ സ്റ്റോറുകളിൽ നിന്നും പല ആപ്ളിക്കേഷനുകളും ഡൗൺലോഡ് ചെയ്യാറുണ്ട് .

അതുപോലെ തന്നെയാണ് പല ആപ്ലിക്കേഷനുകളും .എന്നാൽ ഈ ആപ്ലികേഷനുകൾ പലതും അതിന്റെ ഉറവിടം നമുക്ക് അറിയാതെ വരും .അത്തരത്തിൽ നമ്മൾ ഉറവിടം അറിയാതെ ഡൗൺലോഡ് ചെയ്യുന്ന പല ആപ്ലികേഷനുകൾക്കും നമ്മളുടെ സ്മാർട്ട് ഫോണുകളിൽ എത്തി പലതും ചെയ്യുവാനും സാധിക്കും .അതുകൊണ്ടു തന്നെ പ്ലേ സ്റ്റോറുകളിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ സുരക്ഷ ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഡൗൺലോഡ് ചെയ്യാൻ ശ്രദ്ധിക്കുക .

അത്തരത്തിൽ ഇപ്പോൾ പ്ലേ സ്റ്റോറിൽ നിന്നും ഗൂഗിൾ 9 ആപ്ലികേഷനുകൾ നീക്കം ചെയ്തിരിക്കുന്നു .ഫേസ് ബുക്ക് പാസ്സ്‌വേർഡ് വരെ ചോർത്തുവാൻ സാധിക്കുന്ന ആപ്ലികേഷനുകൾ ഈ കൂട്ടത്തിൽ ഉണ്ട് എന്നാണ് നിഗമനം .ഈ 9 ആപ്ലികേഷനുകളിൽ ഏതെങ്കിലും നിങ്ങൾ ഉപയോഗിക്കുന്നുണ്ട് എങ്കിൽ ഉടൻ തന്നെ സ്മാർട്ട് ഫോണുകളിൽ നിന്നും നീക്കം ചെയ്യുക .

1 .App Lock Keep

2 .Rubbish Cleaner

3. Horoscope Pi

4 .Horoscope Daily

5 .PiP Photo 

6. App Lock Manager

7 .Lockit Master

8.  Inwell Fitness

9 . Processing Photo

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo