ഇനി OTT യിൽ വരാനിരിക്കുന്ന സിനിമകൾ;തീയ്യതികൾ നോക്കാം
ഇനി OTT യിൽ വരാനിരിക്കുന്ന പുതിയ സിനിമകൾ
അതിൽ ലാലേട്ടന്റെ ആറാട്ട് ആണ് ഏറെ കാത്തിരിക്കുന്നത്
ഈ വർഷത്തെ മറ്റൊരു സൂപ്പർ ഹിറ്റ് സിനിമയാണ് ലാലേട്ടന്റെ ആറാട്ട് എന്ന സിനിമ .ബോക്സ് ഓഫീസിൽ നിന്നും മികച്ച കളക്ഷൻ ആണ് ഈ സിനിമയ്ക്ക് ലഭിച്ചിരുന്നത് .ആദ്യ ആഴ്ചയിൽ തന്നെ ഏകദേശം 17 കോടിയ്ക്ക് മുകളിൽ കളക്ഷൻ ഈ സിനിമയ്ക്ക് നേടുവാൻ സാധിച്ചിരുന്നു .
Surveyഎന്നാൽ ഈ സിനിമ OTT യിൽ എന്നാണ് വരുന്നത് എന്നതിനെക്കുറിച്ചും ചില സൂചനകൾ ലഭിച്ചിരിക്കുന്നു .ഏപ്രിൽ 15 വിഷുവിനു ആമസോൺ പ്രൈം വഴി ഇത് OTT റിലീസ് ചെയ്യും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .എന്നാൽ ഒഫീഷ്യൽ ആയി ഇതുവരെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല
അതുപോലെ തന്നെ മാർച്ച് മാസ്സത്തിൽ ഒരുപാടു പുതിയ സിനിമകൾ OTTയിൽ എത്തുന്നുണ്ട് .അതിൽ എടുത്തുപറയേണ്ട മറ്റൊരു സിനിമയാണ് ധനുഷിന്റെ മാരൻ എന്ന സിനിമ .ധനുഷ് നായകനായി അഭിനയിക്കുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കാർത്തിക്ക് നരേൻ ആണ് .
ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ആണ് .മാർച്ച് 11 നു ഈ സിനിമ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ എത്തുന്നതായിരിക്കും .ഇപ്പോൾ ഈ സിനിമയുടെ ട്രെയിലറുകൾ പുറത്തുവിടുകയുണ്ടായി .
Experienced Social Media And Content Marketing Specialist View Full Profile
