കാത്തിരുന്ന ലാലേട്ടന്റെ ആ ചിത്രം നേരിട്ട് ഹോട്ട് സ്റ്റാറിൽ എത്തുന്നു
മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ പുതിയ ചിത്രം OTT യിൽ എത്തുന്നു
Disney Plus Hotstar ൽ ആണ് പുതിയ ചിത്രം എത്തുന്നത്
മലയാളത്തിൽ നിന്നും ഇതാ മറ്റൊരു സൂപ്പർ സ്റ്റാർ ചിത്രം കൂടി OTT യിൽ നേരിട്ട് പുറത്തിറങ്ങുന്നു .ദൃശ്യം 2 എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12thMan എന്ന സിനിമയാണ് ഉടൻ Disney Plus Hotstar ൽ എത്തുന്നത് .ഒഫീഷ്യൽ ആയി തന്നെ ഇത് ഇപ്പോൾ പറഞ്ഞിരിക്കുകയാണ് .എന്നാൽ ഇതിന്റെ ഒഫീഷ്യൽ തീയ്യതി പുറത്തുവന്നിട്ടില്ല .
Surveyആറാട്ട് എന്ന സിനിമയ്ക്ക് ശേഷം സൂപ്പർ സ്റ്റാർ മോഹൻ ലാലിന്റെ പുറത്തിറങ്ങുന്ന അടുത്ത ചിത്രംമാണ് 12thMan എന്ന സിനിമ .ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ ആണ് 12thMan എന്ന സിനിമ നിർമ്മിച്ചിരിക്കുന്നത് .ലാലേട്ടനെ കൂടാതെ മലയാളത്തിന്റെ യുവ നടൻ ഉണ്ണി മുകുന്ദൻ ,സൈജുക്കുറുപ്പ് ,അനു സിതാര ,ശിവദ എന്നി വലിയ ഒരു താര നിര തന്നെ ഇതിൽ ഉണ്ട് .മെയ് മാസ്സത്തിൽ തന്നെ ഈ ചിത്രം Disney Plus Hotstar ൽ പ്രതീക്ഷിക്കാം .
മലയാളത്തിലെ പുതിയ OTT റിലീസുകൾ
മലയാളത്തിൽ നിന്നും ഇതാ പുതിയ OTT റിലീസുകൾ എത്തിയിരിക്കുന്നു .ഇപ്പോൾ അന്താക്ഷരി എന്ന സിനിമയാണ് നേരിട്ട് OTT റിലീസിങ്ങിന് എത്തിയിരിക്കുന്നത് .ഈ സിനിമ sonyliv വഴി ഇപ്പോൾ മുതൽ നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ്.
ചിത്രത്തിൽ സൈജുക്കുറുപ്പ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട് .അതുപോലെ തന്നെ സംവിധായകൻ ജിത്തു ജോസഫ് ആണ് ഈ ചിത്രത്തിന്റെ നിർമ്മാണം .വിപിൻ ദാസ് ആണ് ചിത്രത്തിന്റെ സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
