കാത്തിരിപ്പിന് വിരാമം ; മലയാളത്തിൽ നാളെ പുതിയ OTT റിലീസ്
മലയാളത്തിൽ നാളെ പുതിയ OTT റിലീസുകൾ ഉണ്ട്
12th Man എന്ന സിനിമയാണ് നാളെ റിലീസിങ്ങിന് എത്തുക
നാളെ OTT യിൽ പുറത്തിറക്കുന്ന ഒരു ചിത്രംമാണ് 12th Man എന്ന സിനിമ .മലയാളത്തിന്റെ കംപ്ലീറ്റ് ആക്റ്റർ മോഹൻ ലാൽ നായകനായി എത്തുന്ന ഒരു ചിത്രമാണിത് .ദൃശ്യം 2 എന്ന ചിത്രത്തിന് ശേഷം ജിത്തു ജോസഫ് വീണ്ടും മോഹൻ ലാലിനെ നായകനാക്കി പുറത്തിറക്കുന്ന ചിത്രം കൂടിയാണിത് . 12th Man എന്ന സിനിമയുടെ ടീസറുകളും കൂടാതെ ട്രെയിലറുകളും ഇതൊനൊടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ചർച്ചാവിഷയം ഒന്നായിരുന്നു .
സസ്പൻസ് നിറഞ്ഞ ഒരു ത്രില്ലർ സിനിമ തന്നെയായിരിക്കും ഇത് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .മെയ് 20 നു നാളെ ഈ ചിത്രം നേരിട്ട് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ എത്തുന്നതായിരിക്കും .OTT യിൽ നേരിട്ട് റിലീസ് ചെയ്യുന്ന മോഹൻ ലാലിൻറെ മൂന്നാമത്തെ സിനിമ കൂടിയാണ്
12th Man.ദൃശ്യം 2 ,ബ്രോ ഡാഡി എന്നി സിനിമകളാണ് ഇതിനു മുൻപ് നേരിട്ട് OTT യിൽ എത്തിയിരുന്നത് .
Surveyചിരഞ്ജീവിയുടെ ആചാര്യ നാളെ OTT യിൽ എത്തുന്നു
മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രമായിരുന്നു ആചാര്യ എന്ന സിനിമ .ഏപ്രിൽ അവസാനത്തിൽ തിയറ്ററുകളിൽ എത്തിയ ഈ സിനിമയ്ക്ക് തണുപ്പൻ പ്രതികരണം ആയിരുന്നു തിയറ്ററുകളിൽ നിന്നും ലഭിച്ചിരുന്നത് .ഏകദേശം രണ്ടു വർഷങ്ങൾക്ക് ശേഷം ചിരഞ്ജീവി അഭിനയിച്ചു തിയേറ്ററുകളിൽ എത്തിയ ഒരു സിനിമ കൂടിയായിരുന്നു ഇത് .
എന്നാൽ ഇപ്പോൾ ഇതാ ഏകദേശം 3 ആഴ്ചകൾ പിന്നിടുമ്പോൾ ഈ സിനിമ OTT യി റിലീസ് ചെയ്യുവാൻ ഒരുങ്ങുകയാണ് .നാളെ ഈ സിനിമ ആമസോൺ പ്രൈംമിലൂടെ സംപ്രേക്ഷണം ചെയ്യുന്നതാണ് എന്ന് ഇപ്പോൾ ഒഫീഷ്യൽ ആയി തന്നെ അറിയിച്ചിരിക്കുകയാണ് .ചിരഞ്ജീവിയെ കൂടാതെ മകൻ റാം ചരണും ഈ സിനിമയിൽ ഒരു വലിയ വേഷം ചെയ്തിട്ടുണ്ട് .
Experienced Social Media And Content Marketing Specialist View Full Profile
