LPG gas booking New Rule
രാജ്യത്തെ എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കളും LPG Gas Booking ന് നിർബന്ധമായും പാലിക്കേണ്ട നിർദേശമാണ് പെട്രോളിയം മന്ത്രാലയം പുറപ്പെടുവിച്ചത്. പാചകവാതക ഉപഭോക്താക്കൾ ഗ്യാസ് ഓർഡർ ചെയ്യുന്നതിന്, ആധാർ അധിഷ്ഠിത ബയോമെട്രിക് ഇ-കെവൈസി പൂർത്തിയാക്കണം. എന്നാൽ വർഷത്തിൽ 7 സിലിണ്ടറിൽ കൂടുതൽ വാങ്ങുന്നവർക്കാണ് ഇത് ബാധകമാകുക.
ഗ്യാസ് സിലിണ്ടർ ബുക്കിംഗും സബ്സിഡിയും തടസ്സമില്ലാതെ ലഭിക്കാൻ ഈ നിർദേശം പാലിക്കണമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഇതിന് ഗ്യാസ് ഏജൻസിയുടെയോ, അക്ഷയയുടെയോ ക്യൂവിൽ നിൽക്കേണ്ടതില്ല. പകരം സ്വന്തം മൊബൈൽ ഫോണിലൂടെ വീട്ടിലിരുന്ന് കെവൈസി നടപടികൾ പൂർത്തിയാക്കാനാകും. എങ്ങനെയാണ് ബൈലിലൂടെ വെരിഫിക്കേഷൻ ചെയ്യേണ്ടതെന്ന് വിശദീകരിക്കാം.
എല്ലാ ഗാർഹിക LPG ഉപഭോക്താക്കളും ബയോമെട്രിക് ആധാർ പ്രാമാണീകരണം പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാർ നിർദേശം. ഇക്കാര്യം മിനിസ്ട്രി ഓഫ് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് #MoPNG ട്വിറ്റർ പേജിലൂടെയാണ് പുതിയ നിർദേശം പുറത്തുവിട്ടത്.
105.1 ദശലക്ഷത്തിലധികം വരുന്ന പ്രധാൻ മന്ത്രി ഉജ്ജ്വല യോജന (PMUY) ഗുണഭോക്താക്കൾക്കും സബ്സിഡി ആനുകൂല്യങ്ങൾക്ക് ഇത് നിർബന്ധമാണ്. ഒരു സാമ്പത്തിക വർഷത്തിൽ ഏഴ് LPG റീഫില്ലുകൾ വരെ ലഭിക്കുന്നതിന് ഇ കെവൈസി അപ്ഡേറ്റ് ചെയ്യണമെന്നില്ല. എന്നാൽ അടുത്ത സിലിണ്ടർ വാങ്ങാൻ e-KYC അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ, ബുക്കിങ്ങിൽ തടസ്സം നേരിട്ടേക്കും.
എൽപിജി കണക്ഷൻ യഥാർത്ഥ ഉപഭോക്താക്കളുടെ പേരിലാണെന്ന് ഉറപ്പാക്കാനും കൃത്യമായ വിവരങ്ങൾ റെക്കോഡായി സൂക്ഷിക്കാനുമാണ് ഇങ്ങനെയൊരു നടപടി.
ഗ്യാസ് ഏജൻസിയിലോ അക്ഷയയിലോ പോകാതെ തന്നെ ഇത് ഇ കെവൈസി അപ്ഡേറ്റ് ചെയ്യാം. ആധാർ ഫെയ്‌സ് ഓതന്റിക്കേഷൻ ഉപയോഗിച്ച് വീട്ടിലിരുന്ന് സ്മാർട്ട് ഫോണിലൂടെ തന്നെ ഇത് പൂർത്തിയാക്കാം. ഇതിന് ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ മൊബൈൽ ആപ്പും ആധാർ ഫേസ് ആർഡി (Aadhaar FaceRD) ആപ്പും ഉപയോഗിക്കാവുന്നതാണ്. സ്മാർട്ട്ഫോൺ വഴി സൗജന്യമായാണ് ആധാർ അപ്ഡേറ്റ് സേവനം പൂർത്തിയാക്കാൻ സാധിക്കുന്നത്.
മുമ്പ് ഇതിന് 75 രൂപ ഈടാക്കിയിരുന്നു. ഇനി മുതൽ ആധാർ ഇ കെവൈസി അപ്ഡേറ്റ് ആവശ്യമില്ല.
Also Read: 200MP Samsung+ 200MP Sony ക്യാമറയുമായി Vivo യമണ്ടൻ ഫ്ലാഗ്ഷിപ്പ് എത്താറായി
ഓയിൽ കമ്പനികളുടെ ആപ്പുകൾ വഴിയും നിങ്ങൾക്ക് ആധാർ ഫേസ് ഓതന്റിക്കേഷൻ പ്രക്രിയ ചെയ്യാവുന്നതാണ്. ഇൻഡേൻ ഓയിൽ, ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ് കമ്പനികളുടെ ഔദ്യോഗിക ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇതിലൂടെ എൽപിജി ഐഡി ലോഗിൻ ചെയ്ത് ഇ കെവൈസി പൂർത്തിയാക്കാം. നിങ്ങൾക്ക് വേണമെങ്കിൽ ഗൂഗിൾ ക്രോം ബ്രൗസറിലൂടെയും ആധാർ വേരിഫേക്കഷൻ ചെയ്യാം.