insta fb and whatsapp subscription feature
WhatsApp Subscription Plans: വാട്സ്ആപ്പിലും സബ്‌സ്‌ക്രിപ്‌ഷൻ വരുന്നോ എന്ന് കേട്ടാണോ ഷോക്കായത്? എങ്കിൽ ശരിയാണ്, മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് പ്ലാറ്റ്ഫോമുകളിലേക്ക് ഇനി സബ്‌സ്‌ക്രിപ്‌ഷൻ ഓഫർ വരുന്നു. എഐ അടക്കമുള്ള പ്രീമിയം സേവനങ്ങൾക്ക് വേണ്ടിയാണിത്. ഇക്കാര്യം ബിബിസി ഓൺലൈൻ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
മെറ്റ ഉപയോക്താക്കൾക്ക് എക്സ്ക്ലൂസീവ് പ്രീമിയം ഫീച്ചറുകൾ ലഭ്യമാക്കുന്ന പുതിയ ഓപ്ഷണൽ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനാണ് വാട്സ്ആപ്പിലും വരുന്നതെന്നാണ് സൂചന. ഇതിനായി വാട്ട്സ്ആപ്പ് ഇപ്പോൾ പരീക്ഷണം നടത്തുന്നുവെന്നും പറയുന്നു. മെറ്റയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
എന്നാൽ വാട്സ്ആപ്പ്, ഇൻസ്റ്റ പോലുള്ള പ്ലാറ്റ്ഫോമുകളിൽ യൂസർ എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിന് സബ്‌സ്‌ക്രിപ്‌ഷൻ സഹായിക്കുമെന്ന് വിലയിരുത്തുന്നു. സ്റ്റാൻഡേർഡ് ആപ്പ് ഫംഗ്ഷണാലിറ്റികൾക്കപ്പുറം കൂടുതൽ മൂല്യം നൽകുന്നതിനും ഇതിലൂടെ കമ്പനി ശ്രമിക്കുന്നു.
WhatsApp എക്സ്ക്ലൂസീവ് ഫീച്ചറുകളാകും ഇങ്ങനെയുള്ള സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിൽ ഉൾപ്പെടുന്നത്. വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കഴിവുകൾ ഉൾപ്പെടെയുള്ള സവിശേഷതകളാണ് ഇതിലുണ്ടാകുക. ഇത് ഉപയോക്താക്കൾക്കായി പുറത്തിറങ്ങുന്നതിന് മുമ്പ് പരീക്ഷിച്ചു നോക്കാൻ താൽപ്പര്യമുള്ളവർക്ക് ഒരു വെയിറ്റ്‌ലിസ്റ്റ് സിസ്റ്റം വഴി ലഭ്യമാകുമെന്നും ബിബിസി പറയുന്നു.
Also Read: സാംസങ്ങിനെ ഒതുക്കാൻ Apple iPhone Flip ഫോൺ പണിപ്പുരയിൽ!
എങ്കിലും പ്ലാൻ എടുക്കാൻ താൽപ്പര്യമില്ലാത്തവർക്ക് വാട്സ്ആപ്പ് ഉപയോഗം തുടരാനാകും. കാരണം വാട്സ്ആപ്പ് പ്രധാന സേവനങ്ങളിലേക്കുള്ള ആക്‌സസ് ഉപയോഗിക്കുന്നത് സൗജന്യമായി തുടരും.
പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ ഓപ്‌ഷണൽ ആണെന്നതാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. അതായത് ഉപയോക്താക്കൾക്ക് അവരുടെ മുൻഗണനകൾക്കനുസരിച്ച് തെരഞ്ഞെടുക്കാം. നിങ്ങൾക്ക് ആപ്ലിക്കേഷനിൽ കൂടുതൽ പ്രീമിയം എക്സ്പീരിയൻസ് വേണമെന്ന് തോന്നിയാൽ മാത്രം സബ്‌സ്‌ക്രൈബ് ചെയ്താൽ മതി. അല്ലാത്തവർക്ക് വാട്സ്ആപ്പ് ഇപ്പോൾ ഉപയോഗിക്കാവുന്നത് പോലെ തുടരാം.
ന്യൂസ്ബൈറ്റ്സ് റിപ്പോർട്ടിൽ വാട്സ്ആപ്പ് സബ്‌സ്‌ക്രിപ്‌ഷൻ പ്രീമിയം ആക്സസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ കൊടുത്തിരിക്കുന്നു. പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുള്ളവർക്ക് എക്സ്ക്ലൂസീവ് സ്റ്റിക്കറുകൾ, ആപ്പ് തീമുകൾ, മൂന്നിൽ കൂടുതൽ ചാറ്റുകൾ പിൻ ചെയ്യാനുള്ള ഫീച്ച എന്നിവയൊക്കെയുണ്ടാകും.
ആപ്പ് ഐക്കൺ കസ്റ്റമൈസേഷൻ ഓപ്ഷനുകളും പുതിയ ചാറ്റുകൾക്ക് റിംഗ്‌ടോൺ സെറ്റും പ്രീമിയം ആക്സസിൽ നൽകിയേക്കും. ഇത് പുറത്തിറക്കി, ഫീഡ്‌ബാക്കിനെ അടിസ്ഥാനമാക്കി പിന്നീട് മെറ്റ കൂടുതൽ ഫീച്ചറുകൾ ചേർക്കുമെന്ന് പറയുന്നു.