may 7 mock drill is not just a siren test
Pahalgam Attack-ന് ശേഷമുള്ള പടയൊരുക്കത്തിന്റെ ഭാഗമായി May 7-ന് ഇന്ത്യ Mock Drill സംഘടിപ്പിക്കുകയാണ്. നാളെ ബുധനാഴ്ച സിവിൽ ഡിഫൻസ് സന്നദ്ധത പരിശോധിക്കുന്നതിനായി ഓരോ സംസ്ഥാനങ്ങളും ടെസ്റ്റ് നടത്താനാണ് നിർദേശം. ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാനങ്ങൾക്ക് നിർദേശം പുറപ്പെടുവിച്ചത്.
മെയ് 7 ന് രാജ്യത്ത് നടക്കുന്ന രാജ്യവ്യാപക സിവിൽ-ഡിഫൻസ് ഡ്രിൽ വെറുമൊരു സൈറൺ പരീക്ഷണമല്ല. ആഭ്യന്തര മന്ത്രാലയവും ടെലികമ്മ്യൂണിക്കേഷൻ വകുപ്പും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ചേർന്നാണ് മോക്ക് ഡ്രിൽ നടത്തുന്നത്. ഇത് സാധാരണ വരുന്ന പോലെ SMS-ഉം ബീപ് സൌണ്ടുമായിരിക്കില്ല. മെയ് 7-ലെ മോക്ക് ഡ്രിൽ എന്ത് പരീക്ഷണമാണെന്ന് അറിയാം.
എസ്എംഎസ് ക്യൂവിലൂടെ ടെക്സ്റ്റ് മെസേജായിട്ടായിരിക്കില്ല ഇപ്രാവശ്യത്തെ മോക്ക് ഡ്രിൽ. വേഗതയേറിയതും പ്രതിരോധശേഷിയുള്ളതുമായ വയർലെസ് അലേർട്ട് സിസ്റ്റത്തിനായുള്ള പരീക്ഷണമായിരിക്കും. അതും ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണമായും പ്രവർത്തനക്ഷമമായ, 5G സെൽ ബ്രോഡ്കാസ്റ്റ് ഡ്രില്ലാകുമെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യത്തിൽ ഇപ്പോഴും വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല.
വ്യോമാക്രമണ മുന്നറിയിപ്പിനായാണ് ഈ സൈറണുകൾ ആക്ടീവാക്കുന്നതിനുള്ള ട്രയൽ നടത്തുന്നത്. സിവിലിയന്മാരെയും വിദ്യാർഥികളെയും സ്വയം സംരക്ഷണത്തിൽ പരിശീലിപ്പിക്കുന്നതിനും, ഒഴിപ്പിക്കൽ പദ്ധതികൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള നടപടികളാണ് സംഘടിപ്പിക്കുന്നത്.
സെൽ ബ്രോഡ്‌കാസ്റ്റ് അഥവാ CB എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒന്നിൽ നിന്ന് പലതിലേക്കുള്ള ആശയവിനിമയ ചാനലാണ്. ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ അറിയാതെ തന്നെ തിരഞ്ഞെടുത്ത സെല്ലുകളിൽ ക്യാമ്പ് ചെയ്തിരിക്കുന്ന എല്ലാ ഉപകരണങ്ങളിലേക്കും 360-ബൈറ്റ് മെസേജ് അയക്കുന്നതാണ് സംവിധാനം. ഇവ കോമൺ അലേർട്ടിംഗ് പ്രോട്ടോക്കോൾ (CAP) ലെയറുകളാണ്.
വേഗതയുടെയും കാര്യക്ഷമതയുടെയും കാര്യത്തിലും ഈ 5ജി സാങ്കേതികവിദ്യ മികവ് പുലർത്തുന്നു. വോയ്‌സ്, ഡാറ്റ ചാനലുകൾക്കിടയിലും ബാധിത ടവറുകളിലെ എല്ലാ ഹാൻഡ്‌സെറ്റുകളിലേക്കും 5G സെൽ ബ്രോഡ്‌കാസ്റ്റ് മെസേജ് എത്തിക്കാനാകും. അതും വെറും 10 സെക്കൻഡിനുള്ളിൽ രണ്ട് ഭാഷകളിലുള്ള ഫ്ലാഷ് സന്ദേശം അയക്കാനാകുന്നു എന്നതാണ് മേന്മ.
മെയ് 7-ന് ഇത്തരത്തിലുള്ള 5G സെൽ ബ്രോഡ്കാസ്റ്റ് അലേർട്ട് സിസ്റ്റത്തിന്റെ പൂർണ്ണ തോതിലുള്ള റിഹേഴ്സലാണ് നടക്കുന്നത്. ഇപ്പോൾ വിവരിച്ച CB സാങ്കേതികവിദ്യ അലേർട്ടുകൾ, കൃത്യമായ ജിയോ-ടാർഗെറ്റിംഗ് അനുവദിക്കുന്നു. എന്നുവച്ചാൽ അപകട മേഖലയിൽ മാത്രമായി ഒരു പ്രത്യേക ടാർഗെറ്റഡ് ഏരിയയ്ക്കുള്ളിൽ പ്രക്ഷേപണം ചെയ്യുന്നു. അപകട മേഖലയ്ക്ക് പുറത്തേക്ക് ഇത്തരത്തിലുള്ള അലേർട്ടുകൾ എത്തില്ല എന്നതും മറ്റൊരു സവിശേഷതയാണ്.
Also Read: ദിവസം 5 രൂപ, ബിഎസ്എൻഎല്ലിനെ തകർക്കാൻ Airtel 365 ദിവസത്തേക്ക് തരുന്ന Budget Plan
ഫോൺ നമ്പറുകളോ, സബ്‌സ്‌ക്രൈബർ ഡാറ്റയോ, സിം രജിസ്‌ട്രേഷൻ വിവരങ്ങളോ ഇങ്ങനെയുള്ള അലേർട്ട് സംവിധാനത്തിന് ആവശ്യമില്ല. സന്ദർശകർക്കും റോമിംഗ് ഫോണുകൾക്കും പോലും സിബി അലേർട്ട് സിസ്റ്റം വഴി സംരക്ഷണം ലഭിക്കുന്നുണ്ട്.