ജയസൂര്യയുടെ ജോൺ ലൂതർ ,പത്താം വളവ് ;OTT അപ്പ്‌ഡേറ്റ്
മലയാളത്തിലെ പുതിയ OTT റിലീസുകളുടെ വിവരങ്ങൾ നോക്കാം
കൂടാതെ ഇപ്പോൾ OTT വഴി കാണുവാൻ സാധിക്കുന്ന സിനിമകളും
കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്ന രണ്ടു ത്രില്ലർ സിനിമകൾ ആയിരുന്നു ജയസൂര്യ നായകനായി എത്തിയ ജോൺ ലൂതർ കൂടാതെ ഇന്ദ്രജിത് സുകുമാരൻ പ്രധാന വേഷത്തിൽ എത്തിയ പത്താം വളവ് എന്നി രണ്ടു സിനിമകൾ .പത്താം വളവ് എന്ന സിനിമയ്ക്ക് തിയറ്ററുകളിൽ നിന്നും ആവറേജ് അഭിപ്രായവും കൂടാതെ ജോൺ ലൂതർ എന്ന സിനിമയ്ക്ക് തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായവും ആണ് ലഭിച്ചിരുന്നത് .
Surveyഇതിൽ പത്താം വളവ് എന്ന സിനിമയുടെ OTT അവകാശം മനോരമ മാക്സ് ആണ് നേടിയിരിക്കുന്നത് .ജൂലൈ ആദ്യം തന്നെ ഈ ചിത്രം OTT യിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ജയസൂര്യ നായകനായി എത്തിയ ജോൺ ലൂതറിന്റെ OTT റിലീസും ജൂലൈ പകുതിയോടെ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .
മലയാളത്തിൽ ഇപ്പോൾ കാണാവുന്ന മറ്റു സൻസ്‌പെൻസ് സിനിമകൾ
സസ്പെൻസ് ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്കായി മലയാളത്തിൽ നിന്നും മറ്റു പുതിയ OTT റിലീസുകൾ ജൂൺ ആദ്യം എത്തിയിരുന്നു .അതിൽ എടുത്തു പറയേണ്ടത് Twenty One Grams എന്ന ചിത്രമാണ് .തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണം ആയിരുന്നു Twenty One Grams എന്ന ചിത്രത്തിന് ലഭിച്ചിരുന്നത് .കുറഞ്ഞ ബഡ്ജറ്റിൽ പുറത്തിറക്കി മികച്ച വിജയം നേടിയ ഒരു ചിത്രം കൂടിയാണ് ഇത് .
അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമായി തിയറ്ററുകളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിബിൻ കൃഷ്ണയാണ് .ഇപ്പോൾ ഇതാ ഈ ചിത്രം OTT യിൽ പുറത്തിറങ്ങുന്നു .ഇന്ന് മുതൽ ഈ ചിത്രം OTT പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ OTT റിലീസ് ട്രെയിലറുകൾ പുറത്തുവിട്ടിരുന്നു .അപ്രതീഷ ക്ലൈമാസ് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയങ്ങളിൽ ഒന്ന് .
അടുത്തതായി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒരു OTT റിലീസ്സ് ആയിരുന്നു CBI ദി ബ്രെയിൻ എന്ന സിനിമ .മെയ് മാസ്സത്തിൽ തിയറ്ററുകൾ എത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത് .എക്കാലെത്തെയും സൂപ്പർ ഹിറ്റ് പാർട്ടുകളായ CBI യുടെ ഏറ്റവും പുതിയ പാർട്ട് സിബിഐ പാർട്ട് 5 ദി ബ്രെയിൻ എന്ന സിനിമ .പഴയ പാർട്ടുകൾ സംവിധാനം ചെയ്ത കെ മധു തന്നെയാണ് പുതിയ പാർട്ടും സംവിധാനം ചെയ്തിരിക്കുന്നത് .ഇപ്പോൾ ഈ ചിത്രം OTT പ്ലാറ്റ്ഫോമായ നെറ്റ് ഫ്ലിക്സ് വഴി കാണുവാൻ സാധിക്കുന്നതാണ് .നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങിൽ ആണ് ചിത്രം ഉള്ളത് .
Experienced Social Media And Content Marketing Specialist View Full Profile
