മലയാളത്തിലെ യുവനടൻമാർ ഒന്നിച്ചെത്തിയ ചിത്രം കാണാം OTT യിൽ
മലയാളത്തിൽ നിന്നും ഇപ്പോൾ കാണാവുന്ന പുതിയ സിനിമകൾ
അതിൽ നേരിട്ട് OTT യിൽ എത്തിയ സിനിമകളും ലിസ്റ്റിൽ ഉണ്ട്
മലയാളത്തിൽ നിന്നും ഇതാ പുതിയ OTT റിലീസുകൾ കഴിഞ്ഞ ആഴ്ചയിൽ എത്തിയിരിക്കുന്നു .ആസിഫ് അലി ,ആന്റണി വർഗ്ഗീസ് എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്നലെ വരെ എന്ന ചിത്രമാണ് ഇപ്പോൾ OTT യിൽ റിലീസ്സ് ചെയ്തിരിക്കുന്നത് .sonyliv വഴി ഇപ്പോൾ നിങ്ങൾക്ക് ഈ സിനിമ കാണുവാൻ സാധിക്കുന്നതാണ് .vijay superum pournamiyum എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന മറ്റൊരു ആസിഫ് അലി ചിത്രം കൂടിയാണ് ഇന്നലെ വരെ എന്ന ചിത്രം .
Surveyസസ്പെൻസ് ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്കായി മലയാളത്തിൽ നിന്നും മറ്റു പുതിയ OTT റിലീസുകൾ കഴിഞ്ഞ ആഴ്ചയിൽ എത്തിയിരുന്നു .അതിൽ എടുത്തു പറയേണ്ടത് Twenty One Grams എന്ന ചിത്രമാണ് .തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണം ആയിരുന്നു Twenty One Grams എന്ന ചിത്രത്തിന് ലഭിച്ചിരുന്നത് .കുറഞ്ഞ ബഡ്ജറ്റിൽ പുറത്തിറക്കി മികച്ച വിജയം നേടിയ ഒരു ചിത്രം കൂടിയാണ് ഇത് .
അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമായി തിയറ്ററുകളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിബിൻ കൃഷ്ണയാണ് .ഇപ്പോൾ ഇതാ ഈ ചിത്രം OTT യിൽ എത്തിയിരിക്കുന്നു .OTT പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണുവാൻ സാധിക്കുന്നതാണ് .അപ്രതീഷ ക്ലൈമാസ് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയങ്ങളിൽ ഒന്ന് .
Experienced Social Media And Content Marketing Specialist View Full Profile
