പ്രേക്ഷകർ കാത്തിരുന്ന മലയാള ചിത്രം OTT യിൽ എത്തുന്നു ?
മലയാളത്തിൽ പുതിയ OTT റിലീസുകൾ എത്തുന്നതായി സൂചനകൾ
CBI പാർട്ട് 5 കൂടാതെ ജന ഗണ മന എന്നിവയാണ് പ്രതീക്ഷിക്കുന്നത്
ഏപ്രിൽ മാസ്സത്തിന്റെ അവസാനത്തിൽ മലയാളത്തിൽ റിലീസ് ചെയ്തിരുന്ന സിനിമ ആയിരുന്നു പൃഥ്വിരാജ് സുകുമാരൻ അഭിനയിച്ച Jana Gana Mana എന്ന സിനിമ .ബോക്സ് ഓഫീസിൽ നിന്നും 50 കോടിയ്ക്ക് മുകളിൽ ചിത്രം ഇതുവരെ കളക്റ്റ് ചെയ്തിരിക്കുന്നു .സിനിമയുടെ നിർമ്മാതാവുംകൂടിയായ പൃഥ്വിരാജ് സുകുമാരൻ തന്നെയാണ് ഈ കാര്യം ഇപ്പോൾ അറിയിച്ചിരിക്കുന്നത് .കോൾഡ് കേസ് ,കുരുതി എന്നി സിനിമകൾ ഇതിനു മുൻപ് പൃഥ്വിരാജിന്റെ OTT ഉയിൽ എത്തിയിരുന്ന ചിത്രങ്ങൾ ആയിരുന്നു .
Surveyഎന്നാൽ ഇപ്പോൾ Jana Gana Mana എന്ന ചിത്രത്തിന്റെ OTT റിലീസിനെക്കുറിച്ചു സൂചനകൾ വന്നുകഴിഞ്ഞിരിക്കുന്നു .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം Jana Gana Mana എന്ന ചിത്രം ഈ മാസ്സം അവസാനത്തോടുകൂടി OTT പ്ലാറ്റ് ഫോമായ നെറ്റ്ഫ്ലിക്സിൽ എത്തുന്നു എന്നാണ് .എന്നാൽ ഇതിന്റെ ഒഫീഷ്യൽ കൺഫർമേഷൻ ഇതുവരെ ലഭിച്ചട്ടില്ല .ചിത്രം ഇപ്പോഴും കേരളത്തിലെ തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ് .ഒഫീഷ്യൽ കൺഫർമേഷൻ ഉടനെ എത്തും എന്ന് പ്രതീക്ഷിക്കാം .
പുതിയ OTT റിലീസുകൾ ജൂൺ ആദ്യം തന്നെ പ്രതീക്ഷിക്കാവുന്നതാണ്
ഭീഷ്മ പർവ്വം എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയുടെ രണ്ടു ചിത്രങ്ങൾ മെയ് മാസ്സത്തിൽ റിലീസ് ചെയ്തിരിക്കുന്നു .എക്കാലെത്തെയും സൂപ്പർ ഹിറ്റ് പാർട്ടുകളായ CBI യുടെ ഏറ്റവും പുതിയ പാർട്ട് സിബിഐ പാർട്ട് 5 ദി ബ്രെയിൻ എന്ന സിനിമയാണ് ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പോയിക്കൊണ്ടിരിക്കുന്നത് .
എന്നാൽ മെയ് മാസ്സത്തിൽ തന്നെ പുഴു എന്ന സിനിമയും റിലീസ്സ് ചെയ്തിരിക്കുന്നു .sonylivindia വഴി ഇപ്പോൾ പുഴു കാണുവാൻ സാധിക്കുന്നതാണ് .എന്നാൽ അടുത്തതായി പ്രതീഷിക്കുന്നത് മെയ് ആദ്യം തിയറ്ററുകളിൽ എത്തിയ സിബിഐ പാർട്ട് 5 ദി ബ്രെയിൻ എന്ന സിനിമയാണ് .ഈ സിനിമ ജൂൺ ആദ്യം തന്നെ OTT യിൽ പ്രതീക്ഷിക്കാവുന്നതാണ് .എന്നാൽ ഈ സിനിമയുടെയും ഒഫീഷ്യൽ കൺഫർമേഷൻ ഇതുവരെ എത്തിയിട്ടില്ല .ഉടൻ തന്നെ OTT തീയ്യതി പ്രതീക്ഷിക്കാവുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
