ഇതാ ഒരു മാസ്സ് സിനിമ ഇപ്പോൾ OTTയിൽ റിലീസ് ചെയ്തിരിക്കുന്നു
അജിത് കുമാറിന്റെ പുതിയ ചിത്രം OTT യിൽ ഇതാ എത്തി
ഇപ്പോൾ Zee5 വഴി കാണുവാൻ സാധിക്കുന്നതാണ്
നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് നാടിന്റെ തല അജിത് കുമാർ നായകനായി എത്തിയ സിനിമ ആയിരുന്നു Valimai.തമിഴ് നാട്ടിൽ നിന്നും മികച്ച കളക്ഷൻ ഈ സിനിമയ്ക്ക് നേടുവാൻ സാധിച്ചിരിക്കുന്നു .എന്നാൽ കേരളത്തിൽ നിന്നും പ്രതീക്ഷിച്ച ഒരു വിജയം ഈ സിനിമയ്ക്ക് നേടുവാൻ സാധിച്ചിരുന്നില്ല .ഇപ്പോൾ ഈ സിനിമ OTT റിലീസിന് എത്തിയിരിക്കുന്നു .
Surveyഅജിത്തിന്റെ ഏറ്റവും പുതിയ സിനിമയായ Valimai ഇപ്പോൾ നിങ്ങൾക്ക് ZEE5 വഴി കാണുവാൻ സാധിക്കുന്നതാണ് .ഒഫീഷ്യൽ ആയി തന്നെ ഇപ്പോൾ ഈ വിവരം അറിയിച്ചിരിക്കുന്നു . ZEE5ന്റെ ഒഫീഷ്യൽ ട്വിറ്റർ വഴിയാണ് അറിയിച്ചിരിക്കുന്നത് .Valimai തമിഴിൽ മാത്രമല്ല ,കന്നഡ ,തെലുഗ് കൂടാതെ ഹിന്ദി എന്നി ഭാഷകളിലും കാണുവാൻ സാധിക്കുന്നതാണ് .
H വിനോദ് സംവിധാനം ചെയ്ത ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് ബോണി കപൂറിനൊപ്പം ചേർന്ന് Zee Studios കൂടിയാണ് .ഏകദേശം 150 കോടിയ്ക്ക് അടുത്ത് ബഡ്ജറ്റിൽ നിർമ്മിച്ചിരിക്കുന്ന ഈ സിനിമ 200 കോടിയ്ക്ക് മുകളിൽ ഇതുവരെ കളക്റ്റ് ചെയ്തിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
