300കോടി ബഡ്ജറ്റ് ;ഗ്രാഫിക്സിൽ മുങ്ങി ഇപ്പോൾ OTTയിൽ എത്തി
ബിഗ് ബഡ്ജറ്റിൽ എത്തിയ രാധേ ശ്യാം ഇതാ ആമസോൺ പ്രൈംമിൽ
കൂടാതെ മറ്റു പുതിയ മലയാളം സിനിമകളും ഇതാ OTTയിൽ എത്തി
മാർച്ച് അവസാനവും അതുപോലെ തന്നെ ഏപ്രിൽ ആദ്യവും പുതിയ OTT റിലീസുകൾ എത്തിയിരുന്നു .മലയാളത്തിൽ നിന്നും ,തമിഴിൽ നിന്നും അതുപോലെ തന്നെ പാൻ ഇന്ത്യൻ റിലീസ് സിനിമകളും ഈ കൂട്ടത്തിൽ ഉണ്ട് .അത്തരത്തിൽ ഏപ്രിൽ 1 നു OTT യിൽ എത്തിയ ഒരു സിനിമയായിരുന്നു Prabhas നായകനായി മാർച്ച് മാസ്സത്തിൽ തിയറ്ററുകളിൽ എത്തിയ Radhe Shyam എന്ന സിനിമ .
Survey300 കോടിയ്ക്ക് മുകളിൽ ബഡ്ജറ്റിൽ പുറത്തിറക്കിയ ഈ സിനിമ ബോക്സ് ഓഫിസിൽ ഒരു പരാജയം ആയിരുന്നു .ഗ്രാഫിക്സ് തന്നെയായിരുന്നു ഈ പടത്തിൽ മറ്റൊരു ഹൈലൈറ്റ് എന്ന് പറയുന്നത് .എന്നാൽ വേണ്ട വിധത്തിൽ ഉപയോഗിക്കുവാൻ സാധിച്ചിരുന്നില്ല എന്നതും മറ്റൊരു കാര്യം .ഇപ്പോൾ ആമസോൺ പ്രൈം വഴി കാണുവാൻ സാധിക്കുന്നതാണ് .
മറ്റു പുതിയ OTT റിലീസുകൾ നോക്കാം
മലയാളത്തിൽ ഇതാ പുതിയ OTT റിലീസുകൾ ഇപ്പോൾ എത്തിയിരിക്കുന്നു .ടോവിനോ തോമസ് നായകനായി കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ നാരദൻ ആണ് ഇന്ന് ആമസോൺ പ്രൈം വീഡിയോയിലൂടെ കാണുവാൻ സാധിക്കുന്നത് .
മലയാളത്തിലെ ഹിറ്റ് സംവിധായകനായ ആഷിക്ക് അബുവാണ് നാരദൻ എന്ന ചിത്രത്തിന്റെ സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് .എന്നാൽ ചിത്രത്തിന് കേരളത്തിൽ നിന്നും കാര്യമായ ബോക്സ്ഓഫീസ് ചലനം ഉണ്ടാക്കുവാൻ സാധിച്ചിരുന്നില്ല .
Experienced Social Media And Content Marketing Specialist View Full Profile
