എന്റെ സ്വകാര്യത എന്റെ അവകാശം ;കുടുക്ക് 2025 വരുന്നു

HIGHLIGHTS

വേറിട്ട കാഴ്ചകളും ശബ്ദമികവുമായി കുടുക്ക് 2025 വരുന്നു

കാത്തിരിക്കാം പുതിയ ആസ്വാദനത്തിന്റെ കുടുക്കുകള്‍ അഴിയാനായി

എന്റെ സ്വകാര്യത എന്റെ അവകാശം ;കുടുക്ക് 2025 വരുന്നു

ഹിറ്റ്  ചാര്‍ട്ടിൽ  ഇടം പിടിച്ച പാട്ടുകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ ‘കുടുക്ക് 2025’ റിലീസിന് ഒരുങ്ങുന്നു. അള്ള് രാവമന്ദ്രന് ശേഷം ബിലഹരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കുടുക്കില്‍ കൃഷ്ണശങ്കർ , ദുര്‍ട്ഗ കൃഷ്ണ, റാം മോഹൻ , സ്വാസിക, ഷൈൻ ടോം ചാക്കോ, അജു വർഗീസ്  തുടങ്ങിയവർ ആണ് പ്രധാന താരങ്ങള്‍. മികച്ച പ്രേക്ഷക പ്രതികരണം നേടിയ  ‘കൊച്ചാൾ ’ എന്ന ചിത്രത്തിന് ശേഷം  കൃഷ്ണശങ്കർ നായകനായി എത്തുന്ന ‘കുടുക്ക് 2025’ ലെ പുറത്തിറങ്ങിയ തൈതക സോങ്ങും  മാരന്‍ സോങ്ങും  വൈറൽ ഹിറ്റുകള്‍ ആയിരുന്നു.

Digit.in Survey
✅ Thank you for completing the survey!

ടൈറ്റിലിലെ  കൗതുകം, അവതരണത്തിലും നിലനിർത്തുന്നുണ്ട്  ‘കുടുക്ക് 2025’.MY PRIVACY IS MY RIGHTഎന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രത്തിലെ പ്രേമയവും സ്വര്യതയുമായിബന്ധപ്പെട്ട വിഷയങ്ങൾ ആണ്. വളരെ കാലിക പ്രസക്തമായതും പറഞ്ഞ് തഴമ്പിക്കാത്ത ഉള്ളടക്കവും ഉള്ള ഈ സിനിമ ഒരു എന്റർട്രൈനെർ മാത്രമായി ഒതുങ്ങാതെ നിരവധി ചർച്ചകൾക്ക് വഴി തുറന്നേക്കാം 

ദീപ്തി റാം, കൃഷ്ണശങ്കർ , ബിലഹരി  എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രത്തിലെ ക്യാമറമാൻ  അഭിമന്യു വിശ്വനാഥ് ആണ്. കിരണ്‍ ദാസ് എഡിറ്റിഗ്   നിർവഹിച്ചിരിക്കുന്ന ഈ  ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് ഭൂമീ, മണികണ്ഠന്‍ അയ്യപ്പ എന്നിവർ ചേർന്നാണ്. റൊമാന്റിക് മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ‘കുടുക്ക് 2025’ വൈകാതെ പ്രേക്ഷകർക്ക് മുന്നില്‍ എത്തും. കാത്തിരിക്കാം പുതിയ ആസ്വാദനത്തിന്റെ കുടുക്കുകള്‍ അഴിയാനായി.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo