Kerala Crime Files OTT Streaming: ഇന്ത്യയിലെ ജനപ്രിയ വെബ് സീരീസ് മലയാളത്തിൽ നിന്നും!

Updated on 23-Jun-2023
HIGHLIGHTS

കേരള ക്രൈം ഫയൽസ്- ഷിജു, പറയിൽ വീട്, നീണ്ടകര എന്ന ഫുൾ ടൈറ്റിലിലാണ് സിനിമ വരുന്നത്

ഒരു ലൈംഗിക തൊഴിലാളിയുടെ കൊലപാതകത്തെ ചുറ്റിപ്പറ്റിയാണ് കഥ സഞ്ചരിക്കുന്നത്

Kerala Crime Files OTT update: കണ്ടിരിക്കേണ്ട മികച്ച ക്രൈം സസ്പെൻസ് ത്രില്ലറിലേക്ക് കൂട്ടിച്ചേർക്കാവുന്ന പുത്തൻ വെബ് സീരീസാണ് മലയാളത്തിൽ നിന്ന് വന്നിരിക്കുന്നത്. അജു വർഗീസ്, ലാൽ, നവാസ് വള്ളിക്കുന്ന് തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കേരള ക്രൈം ഫയൽസ് ഒടിടി പ്രേക്ഷകർക്കായി ഒരുക്കിയ Thriller webseries ആണ്. ഇപ്പോഴിതാ വെബ് സീരീസ് റിലീസിനെത്തി മണിക്കൂറുകൾ പിന്നിടുമ്പോൾ വൻ സ്വീകാര്യതയാണ് നേടിക്കൊണ്ടിരിക്കുന്നത്.

Kerala Crime Files ഒടിടി വിശേഷങ്ങൾ

ജൂൺ 23ന് സംപ്രഷണം ആരംഭിച്ച വെബ് സീരീസ് തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ 6 ഭാഷകളിൽ ആസ്വദിക്കാം. എന്തുകൊണ്ട് Kerala Crime Files ഇത്രയധികം പ്രശംസ നേടുന്നെന്നാൽ, ഒരു ലൈംഗിക തൊഴിലാളിയുടെ കൊലപാതകത്തെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന കഥ കൂടുതൽ റിയലിസ്റ്റാക്കായും, ഇംഗ്ലീഷ് പോലുള്ള മറ്റ് ഭാഷകളിലെ ത്രില്ലറിന്റെ അതേ അനുഭവവും സമ്മാനിക്കുന്നു.

കേരള ക്രൈം ഫയൽസ്- ഷിജു, പറയിൽ വീട്, നീണ്ടകര എന്ന ഫുൾ ടൈറ്റിലിലാണ് സിനിമ വരുന്നത്. ജൂൺ, മധുരം പോലുള്ള പ്രണയ സിനിമകളുടെ സംവിധായകൻ അഹമ്മദ് കബീർ പൂർണമായും ഗതി മാറ്റി  ഒരുക്കിയ സീരീസാണിത്. ജിതിൻ സ്റ്റാനിസ്ലോസാണ് Kerala Crime Filesന്റെ ഛായാഗ്രഹകൻ. ഹെഷാം അബ്‍ദുള്‍ വഹാബ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നു.

കേരള ക്രൈം ഫയൽസ് എവിടെ കാണാം?

രാഹുൽ റിജി നായർ ആണ് മലയാളത്തിലെ ആദ്യത്തെ 'ഹോട്ട്സ്റ്റാർ ഒറിജിനൽ' വെബ് സീരിസ് കൂടിയായ കേരള ക്രൈം ഫയൽസ് നിർമിച്ചിരിക്കുന്നത്. ഹോട്ട്സ്റ്റാറിന്റെ സ്വന്തം വെബ് സീരീസ് നിങ്ങൾക്ക് Disney+ Hotstarൽ തന്നെ കാണാം.

Watch More: Kerala Crime Files: കണ്ടിരിക്കേണ്ട സസ്പെൻസ് ത്രില്ലർ

Disney Plus Hotstar Subscription പ്ലാനുകൾ

Rs 299യുടെ Subscription പ്ലാൻ

ഈ പ്രീമിയം പ്ലാനിൽ നിങ്ങൾക്ക് സിനിമകൾ, ടിവി ഷോ, ഹോട്ട്സ്റ്റാർ സ്പെഷ്യൽ, ലൈവ് സ്പോർട്സ് എന്നിവ ആസ്വദിക്കാം. 4 ഡിവൈസുകളിൽ ആക്സസ് ലഭിക്കുന്ന  പ്രതിമാസ പ്ലാനാണിത്.

Rs 899യുടെ Subscription പ്ലാൻ

Disney Plus Hotstarന്റെ സൂപ്പർ പ്ലാനാണിത്. സിനിമകൾ, ടിവി ഷോ, ഹോട്ട്സ്റ്റാർ സ്പെഷ്യൽ, ലൈവ് സ്പോർട്സ് എന്നിവ  വാർഷിക പ്ലാനിലൂടെ ആസ്വദിക്കാം. 2 ഡിവൈസുകളിലാണ് ഈ Subscription പ്ലാനിലൂടെ ആക്സസ് നേടാവുന്നത്.

Rs 1499യുടെ Subscription പ്ലാൻ

Disney Plus Hotstarന്റെ പ്രീമിയം- വാർഷിക പ്ലാനിൽ നിങ്ങൾക്ക് സിനിമകൾ, ടിവി ഷോ, ഹോട്ട്സ്റ്റാർ സ്പെഷ്യൽ, ലൈവ് സ്പോർട്സ് എന്നിവ ആസ്വദിക്കാം. 4 ഡിവൈസുകളിൽ ഇതിന്റെ ആക്സസ് ലഭ്യമാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :