ഇന്ത്യ- ഓസ്ട്രേലിയ T20 ticket online ബുക്ക് ചെയ്യാം, Live Match ഓൺലൈനിൽ എങ്ങനെ കാണാം?

Updated on 24-Nov-2023
HIGHLIGHTS

T20 രണ്ടാം Cricket മത്സരത്തിലേക്കുള്ള Ticket online ബുക്ക് ചെയ്യാം

ടിക്കറ്റ് നിരക്ക് കുറച്ചത് കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി

പേടിഎം ഇൻസൈഡർ വഴിയാണ് ഓൺലൈൻ ടിക്കറ്റ് എടുക്കാവുന്നത്

വരുന്ന ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന Ind-Aus T20 രണ്ടാം Cricket മത്സരത്തിലേക്കുള്ള Ticket online ബുക്ക് ചെയ്യാം. ആദ്യ രണ്ട് ടയറുകളുടെ ടിക്കറ്റ് നിരക്ക് കുറച്ചത് കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി. പുതുക്കിയ നിരക്ക് പ്രകാരം എല്ലാ നികുതികളും ഉൾപ്പെടുത്തി 750 മുതൽ 10,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് വരുന്നത്.

കേരളത്തിൽ ഇന്റർനാഷണൽ ക്രിക്കറ്റ് മത്സരങ്ങൾ വിരളമായാണ് നടക്കുന്നതെന്നതിൽ നവംബർ 26ന് നടക്കുന്ന ക്രിക്കറ്റ് മത്സരത്തിന് സ്റ്റേഡിയത്തിലെ ഗാലറികൾ കവിയുമെന്നത് ഉറപ്പാണ്. മാത്രമല്ല, കഴിഞ്ഞ രാത്രിയിൽ ലോകകപ്പ് തോൽവിയ്ക്കുള്ള മറുപടി ഇന്ത്യൻ ടീം 2 വിക്കറ്റിലൂടെ വീട്ടിയതും അടുത്ത മത്സരത്തെ ആവേശകരമാക്കും.

Live Match ഓൺലൈനിൽ കാണാം

Ticket online ആരംഭിച്ചു

കഴിഞ്ഞ വർഷം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് 1500 രൂപയായിരുന്നു ടിക്കറ്റ് വില. ഈ ടിക്കറ്റുകളുടെ നിരക്ക് പകുതിയായാണ് ഇപ്പോൾ വെട്ടിക്കുറച്ചിരിക്കുന്നത്. മാത്രമല്ല, വിദ്യാർഥികൾക്കായി കേരള ക്രിക്കറ്റ് അസോസിയേഷൻ അപ്പർ ടയർ ടിക്കറ്റുകൾക്ക് പ്രത്യേക ഡിസ്കൌണ്ടും അനുവദിച്ചിട്ടുണ്ട്.

Read More: മൊബൈൽ റീചാർജിങ്ങിന് Google Pay 3 രൂപ ചാർജ് ഈടാക്കുന്നോ!

ഇതനുസരിച്ച് വിദ്യാർഥികൾക്ക് 750 രൂപ വിലയുള്ള ടിക്കറ്റുകൾ 375 രൂപയ്ക്ക് ബുക്ക് ചെയ്യാം. മത്സരം കാണാൻ വരുമ്പോൾ ഇവർ ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച ഐഡി കാർഡും ഹാജരാക്കണമെന്ന് മാത്രം. കൂടാതെ, office@keralacricket.in എന്ന മെയിൽ വിലാസത്തിലേക്ക് സ്കൂൾ, കോളേജ് അധികാരി മെയിൽ അയക്കേണ്ടതുണ്ട്.

T20 Ticket online എങ്ങനെ ബുക്ക് ചെയ്യാം?

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ടി20 മത്സരത്തിന്റെ ടിക്കറ്റ് വിൽപന ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഓൺലൈനായി നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനാകും. പേടിഎം ഇൻസൈഡർ വഴിയാണ് ഓൺലൈൻ ടിക്കറ്റ് എടുക്കാവുന്നത്.
ജനറൽ പബ്ലിക്കിനായുള്ള ടിക്കറ്റ് വില 750 രൂപയാണ്. ലോവർ ലെവൽ ടിക്കറ്റുകൾക്ക് 2,000 രൂപയും എക്സിക്യൂട്ടീവ് പവലിയൻ ടിക്കറ്റുകൾക്ക് 5,000 രൂപയും റോയൽ പവലിയൻ ടിക്കറ്റുകൾക്ക് 10,000 രൂപയുമാണ് ടിക്കറ്റ് വില. ഈ ടിക്കറ്റുകളിലെല്ലാം ഭക്ഷണവും ഉൾപ്പെടുന്നു.

Online ആയി മത്സരം കാണാൻ

ഓൺലൈനായും മത്സരം ആസ്വദിക്കാം. സ്പോർട്സ് 18 ചാനലിലൂടെ ടി20യുടെ ലൈവ് സംപ്രേഷണമുണ്ട്. കളേഴ്സ് സിനിപ്ലക്സ് ചാനലുകളിലും ലൈവ് മത്സരം ലഭ്യമാണ്. ജിയോസിനിമയാണ് ഇന്ത്യ- ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരത്തിന്റെ ഒടിടി സ്ട്രീമിങ് പ്ലാറ്റ്ഫോം. Paytm Insider സൈറ്റ് ഓപ്പൺ ചെയ്ത് ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ ഓൺലൈനായി നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :