നിങ്ങളുടെ Aadhaar വിവരങ്ങൾ ഉപയോഗിച്ചായിരിക്കും തട്ടിപ്പുകാർ സിം വാങ്ങുന്നതും
അതിനാൽ നിങ്ങളുടെ പേരിൽ എത്ര സിം കാർഡുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് അറിഞ്ഞിരിക്കണം
നിങ്ങളുടെ ഡാറ്റ ഉപയോഗിച്ച് ആരെങ്കിലും SIM എടുത്തിട്ടുണ്ടോ?
ഇന്ന് ഫോൺ ഉപയോഗിക്കാത്തവർ വിരളമെന്ന് പറയാം. മിക്കവരും ഫോണിൽ ഡ്യുവൽ സിമ്മായിരിക്കും ഉപയോഗിക്കുന്നതും. ഫോൺ ഉപയോഗം വർധിച്ചതോടെ SIM Card വിൽപ്പനയും കൂടി. സിം കാർഡുകളുടെ വിൽപ്പന പലമടങ്ങ് വർധിച്ചുവെന്ന് പറയാം. എങ്കിലും രണ്ടിൽ കൂടുതൽ സിം കാർഡുകൾ ഉപയോഗിക്കുന്നത് Online Scam വർധിക്കാനും കാരണമായി. ഇങ്ങനെ തട്ടിപ്പുകൾ നടക്കുന്നത് പലപ്പോഴും വ്യാജ സിം കാർഡിലൂടെയുമാണ്.
ഡൂപ്ലിക്കേറ്റ് SIM CARD കണ്ടുപിടിക്കാം…
ചിലപ്പോൾ നിങ്ങൾ പോലുമറിയാതെ നിങ്ങളുടെ സിം കാർഡ് തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ടാകും. നിങ്ങളുടെ Aadhaar വിവരങ്ങൾ ഉപയോഗിച്ചായിരിക്കും തട്ടിപ്പുകാർ സിം (Duplicate Sim) വാങ്ങുന്നതും. അതിനാൽ നിങ്ങളുടെ പേരിൽ എത്ര സിം കാർഡുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് അറിഞ്ഞിരിക്കണം.
നിങ്ങളുടെ പേരിൽ എത്ര SIM CARD?
ഇത് ഈസിയായി നിങ്ങൾക്ക് തന്നെ പരിശോധിക്കാം. നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള സിം കാർഡുകളുടെ എണ്ണം കണ്ടെത്തണമോ? അതിന് ഗവൺമെന്റ് തന്നെ ചില മാർഗങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യാ ഗവൺമെന്റിന്റെ സഞ്ചാർ സാഥി പോർട്ടൽ വഴി ഇത് മനസിലാക്കാം. പോർട്ടലിലെ നിഫ്റ്റി ടൂളാണ് ഇതിന് സഹായിക്കുന്നത്. ഓർക്കുക, ഒരാളുടെ പേരിൽ മാക്സിമം 9 സിം കാർഡുകളാണ്. ഇത് അടുത്തിടെ കേന്ദ്ര സർക്കാർ നിശ്ചയിച്ച പരിധിയാണ്.
നിങ്ങളുടെ പേരിൽ എത്ര സിമ്മുകൾ ഉണ്ടെന്ന് കണ്ടെത്താനുള്ള ഗൈഡാണിത്. ഇതിനായി ആദ്യം ഇന്റർനെറ്റ് ബ്രൗസർ തുറക്കുക.
ശേഷം Tafcop portal എന്ന് സെർച്ച് ചെയ്യുക.
ഇവിടെ നിന്നും’സഞ്ചാർ സാഥി’ പോർട്ടൽ ഓപ്പൺ ചെയ്യുക.
ശേഷം, നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്‌ത് ക്യാപ്‌ച നൽകുക.
തുടർന്ന്’വാലിഡേറ്റ് ക്യാപ്‌ച’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഇവിടെ നിങ്ങൾക്ക് ഒരു OTP ലഭിക്കും.
ഈ OTP ഫീൽഡിൽ ‘ലോഗിൻ’ എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
ഇവിടെ നിങ്ങൾക്ക് ആക്ടീവായിട്ടുള്ള മൊബൈൽ നമ്പറുകൾ നിങ്ങൾക്ക് കാണാൻ സാധിക്കും.
നിങ്ങൾ വാങ്ങിയിട്ടില്ലാത്ത ഏതെങ്കിലും മൊബൈൽ കണക്ഷനുണ്ടോ എന്ന് പരിശോധിക്കുക.
ഏതെങ്കിലും നമ്പർ നിങ്ങൾക്ക് സംശയാസ്പദമായി തോന്നിയാൽ അതിനും വഴിയുണ്ട്.
ഇടതുവശത്തെ ടിക്ക് ബോക്‌സിൽ ക്ലിക്ക് ചെയ്‌ത് റിപ്പോർട്ട് ചെയ്യാവുന്നതാണ്.
ഇതിനായി ‘നോട്ട് മൈ നമ്പർ’ എന്ന ഓപ്‌ഷൻ സെലക്റ്റ് ചെയ്യുക.
ശേഷം ‘റിപ്പോർട്ട്’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഇതിലൂടെ നിങ്ങളുടെ അറിവില്ലാതെ രജിസ്റ്റർ ചെയ്ത നമ്പർ കണ്ടുപിടിക്കാം. കൂടാതെ, ഇത് ബന്ധപ്പെട്ട അധികൃതരിലേക്കും അറിയിക്കാം. ഇങ്ങനെ ടെലികോം അധികൃതർ ഈ നമ്പരിലേക്കുള്ള സേവനം അവസാനിപ്പിക്കും. ഇതുവഴി നിങ്ങളുടെ ഡാറ്റ ഉപയോഗിച്ച് സ്കാം നടത്തുന്നത് തടയാനാകും.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.