kerala village robot fish buying viral video
Robot Viral Video: പാലക്കാട് ചിറക്കൽപ്പടി ഗ്രാമത്തിൽ മീൻ വാങ്ങാൻ എത്തിയ ഹ്യൂമനോയിഡ് റോബോട്ട് നാട്ടുകാരെ അമ്പരപ്പിച്ചു. ചൈനീസ് കമ്പനിയായ യുനിട്രി റോബോട്ടിക്‌സിന്റെ Unitree G1 മോഡൽ റോബോട്ടാണിത്. മനുഷ്യനെ പോലെ പെരുമാറുന്ന റോബോയുടെ വൈറൽ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്.
ആൻഡ്രോയിഡ് കുഞ്ഞപ്പനെ പോലെ ശരിക്കും ഒരു ഗ്രാമത്തെ മുഴുവൻ റോബോട്ട് കൈയിലെടുത്തെന്ന് പറയാം.
ആരുടെയും നിയന്ത്രണമില്ലാതെ, ഒരു സാധാരണ മനുഷ്യനെ പോലെ റോബോട്ട് ആളുകളോട് ഇടപഴകുന്നു. മീൻ വിൽപ്പനക്കാരനോട് മീൻ ചോദിക്കുന്നതും, റോഡ് ക്രോസ് ചെയ്യുന്നതുമെല്ലാം വീഡിയോയിൽ കാണാം. എന്താ കേരളത്തിലെ ഗ്രാമത്തിലെത്തിയ റോബോട്ടിന്റെ വിശേഷങ്ങളെന്ന് വിശദമായി പറഞ്ഞുതരാം.
പാലക്കാട് ജില്ലയിലെ ചിറക്കൽപ്പടി ഗ്രാമത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. നമ്മുടെ നാടും പുരോഗമിച്ചടാ, റോബോട്ടിനും കുറച്ച് മീൻ കൊടുക്കടാ എന്നൊക്കെ റോബോട്ടിനെ മൊബൈലിൽ പകർത്തിയ ആൾ വീഡിയോയിൽ പറയുന്നു.
റോബോട്ടിനെ കണ്ട് ആളുകൾ അമ്പരക്കുന്നതും, പലരം ഫോണിൽ വീഡിയോ പകർത്തുന്നതും കാണാം. റോബോകുട്ടന് കൈകൊടുക്കാനും ഹായ് പറയാനും നാട്ടുകാർ മറന്നില്ല. ആരുടെയും നിയന്ത്രണമില്ലാതെ ചൈനീസ് റോബോട്ട് റോഡ് ക്രോസ് ചെയ്യുന്നതും ശരിക്കും ചുറ്റുംനിന്നവരെ അതിശയിപ്പിച്ചു.
More From Digit: LG Dolby Atmos സൗണ്ട്ബാർ 13000 രൂപ വില കുറച്ചു, 400W ഓഡിയോ, QNED മാച്ചിങ്
പാലക്കാട് ജില്ലയിലെ തന്നെ കോങ്ങാടും ഇതേ റോബോട്ട് പൊതുജനങ്ങളോട് ഇടപഴകുന്ന മറ്റൊരു വീഡിയോയുണ്ട്. കോങ്ങാട് ബസ് സ്റ്റാൻഡിലെത്തിയ ചൈനീസ് യന്ത്രമനുഷ്യൻ നിരത്തുകളിലൂടെ നടക്കുന്നതും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഏറ്റവും കൗതുകകരമായ കാഴ്ച സുരേഷ് ഗോപിയുടെ മാസ് ആക്ഷൻ ഷിറ്റ് രംഗം റോബോട്ട് അനുകരിച്ചതാണ്. ബസ് കാത്തുനിൽക്കുന്ന ആളുകളോട് ഹായ് പറഞ്ഞും ഫ്ലൈയിങ് കിസ് കൊടുത്തും റോബോട്ട് എന്റർടെയ്ൻമെന്റ് ചെയ്യിക്കുന്നുണ്ട്.
ഇത് പ്രൊമോഷന് വേണ്ടി ഉപയോഗിക്കുന്ന റോബോട്ട് ആണ്. ബാറ്ററി ഉപയോഗിച്ചാണ് പ്രവർത്തന രീതി. ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന രീതിയിലാണ് റോബോട്ടിനെ വികസിപ്പിച്ചത്. ഇതിന് ലൈസൻസ് കാര്യങ്ങളൊന്നും വേണ്ടെന്ന് റോബോട്ടിനെ പാലക്കാട് എത്തിച്ച ആൾ വീഡിയോയിൽ പറയുന്നു.
ഇത് എന്റർടെയിൻമെന്റിന് മാത്രമായി ഡിസൈൻ ചെയ്ത റോബോട്ടാണ്. എന്നാൽ ഇതുപോലെയുള്ള ഫുൾ മോഡൽ വീട്ടുജോലിയ്ക്കും, എല്ലാ കാര്യങ്ങൾക്കും അനുയോജ്യമാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.