ഇന്ന് സ്വർണവില വീണ്ടും വർധിച്ചു
കഴിഞ്ഞ ദിവസവും 80 രൂപ വർധിച്ചിരുന്നു
വെള്ളി വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold price today) വർധിച്ചു. തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നപ്പോൾ കഴിഞ്ഞ ദിവസത്തേക്കാൾ ഇരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ കൂടി. ഇതോടെ കേരളത്തിലെ വിപണിവില (Kerala Gold Rate) 41,280 രൂപയിൽ എത്തി. അതേ സമയം, കഴിഞ്ഞ ദിവസം 80 രൂപയുടെ വർധനവാണ് ഉണ്ടായത്. മാത്രമല്ല, രണ്ട് ദിവസത്തിനുള്ളിൽ 240 രൂപയുടെ വർധനവ് ഉണ്ടായി.
Surveyസ്വർണം ഗ്രാമിൽ
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ വർധിച്ചു. ഇതോടെ, ഇന്നത്തെ വിപണി വില 5160 രൂപയിൽ എത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും വർധനവ് ഉണ്ടായിട്ടുണ്ട്. 15 രൂപ കൂടി ഇന്നത്തെ വിപണി വില 4265 രൂപയായി.
വെള്ളി വില ഇന്ന്
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വില(Silver rate)യിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് വിപണിയിൽ 74 രൂപയാണ് വില. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ലാത്തതിനാൽ, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയായി തുടരുന്നു. കൂടാതെ, കഴിഞ്ഞ ദിവസവും വെള്ളി വിലയിൽ മാറ്റമില്ലായിരുന്നു.
ജനുവരി മാസത്തിലെ സ്വർണ നിരക്കുകൾ (GOLD RATE)
ജനുവരി 1: 40480 രൂപ (വർധനവില്ല)
ജനുവരി 2: 40,360 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)
ജനുവരി 3: 40,760 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)
ജനുവരി 4: 40,880 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു)
ജനുവരി 5: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)
ജനുവരി 6: 40,720 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു)
ജനുവരി 7: 41040 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)
ജനുവരി 8: 41040 രൂപ (വർധനവില്ല)
ജനുവരി 9: 41280 രൂപ (ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു)
ജനുവരി 10: 41,160 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)
ജനുവരി 11: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)
ജനുവരി 12: 41,120 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു)
ജനുവരി 13: 41,280 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile