Kerala Election 2026: കേരളം കാത്തിരിക്കുന്ന 2026 നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ചുരുക്കം ദിവസങ്ങൾ മാത്രം. ഏപ്രിൽ 9 നാണ് കേരളത്തിൽ Assembly Election സംഘടിപ്പിച്ചിരിക്കുന്നത്. ജനാധിപത്യ രാജ്യത്തിൽ ഓരോ പൗരനുമുള്ള അവകാശവും ഉത്തരവാദിത്തവുമാണ് വോട്ടവകാശം. ഓരോ വോട്ടറും വോട്ടർ പട്ടികയിൽ സ്വന്തം പേരും പോളിംഗ് സ്റ്റേഷനും കൃത്യമാണോ എന്നത് പരിശോധിക്കേണ്ടതുണ്ട്. വോട്ടർ ഐഡി കൈവശമുണ്ടെങ്കിലും ലിസ്റ്റിൽ പേര് ഇല്ലെങ്കിൽ വോട്ട് ചെയ്യാനാകില്ല.
ഇത്തവണ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ നിങ്ങൾക്കും ഭാഗമാകാനാകുമോ? ഇത് പരിശോധിക്കാൻ ഓഫീസുകളോ പഞ്ചായത്തിലോ കയറിയിറങ്ങേണ്ടതില്ല. നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് വെറും രണ്ട് മിനിറ്റിനുള്ളിൽ വോട്ടർ പട്ടിക പരിശോധിക്കാം. വോട്ടർ ലിസ്റ്റിൽ പേരുണ്ടോ എന്നും, നിങ്ങളുടെ പേരിന്റെ സ്ഥാനവും വിശദമായി ഇവിടെ അറിയാൻ സാധിക്കുന്നു. പേര് സെർച്ച് ചെയ്യുന്നതും പരിശോധിക്കുന്നതും എങ്ങനെയാണെന്ന് വിശദമായി, ഘട്ടം ഘട്ടമായി അറിയാം.
Also Read: 10+ ChatGPT Prompts For Weight Loss: ജിം ട്രെയിനറെ പോലെ ചാറ്റ്ജിപിടി, ഈ പ്രോംപ്റ്റുകൾ പരീക്ഷിക്കൂ!
വോട്ടർ ഐഡി ഉണ്ടായിട്ടും വോട്ട് ചെയ്യാൻ പറ്റാത്ത സാഹചര്യം ഒഴിവാക്കാൻ നിങ്ങൾ ഇപ്പോൾ ചെലവഴിക്കേണ്ടത് വെറും 2 മിനിറ്റ് മാത്രമാണ്. electoralsearch.eci.gov.in എന്ന പോർട്ടലിലൂടെ ഇത് കണ്ടെത്താം. പ്രധാനമായും മൂന്ന് മാർഗങ്ങളാണ് കേരള നിയമസഭ തെരഞ്ഞെടുപ്പ് വോട്ടർ ലിസ്റ്റ് പരിശോധിക്കാനുള്ളത്.
ഇത് വിവരങ്ങൾ സ്ഥിരീകരിക്കാനുള്ള മാർഗം മാത്രമാണ്. എന്നാൽ പോളിങ് സ്റ്റേഷനിൽ പോകുന്നവർ തീർച്ചയായും ഔദ്യോഗിക രേഖകളായ വോട്ടർ ഐഡി കൈയിൽ കരുതണം.